
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയില്‍. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സാവകാശം നല്‍കണമെന്നാണ് ജഡ്ജിയുടെ ആവശ്യം. ഹര്‍ജി കോടതി ബുധനാഴ്ച പരിഗണിച്ചേക്കും.
ജനുവരി അവസാന ആഴ്ചയില്‍ സുപ്രീം കോടതി നല്കിയ ഉത്തരവ് പ്രകാരം ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമായിരുന്നു. ഇതനുസരിച്ച് ഈ മാസം അവസാനം വിധി വരേണ്ടതാണ്. എന്നാല്‍ കൊവിഡ് പ്രതിസന്ധിയില്‍ വിചാരണ വൈകുകയായിരുന്നു.
ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കമുള്ളവര്‍ക്കെതിരെ ബലാത്സംഗം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തയിരിക്കുന്നത്. നടന് ദിലീപിനെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള പ്രാഥമിക വിസ്താരം പൂര്‍ത്തിയായി. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം തുടരുകയാണ്.






