ബോളിവുഡ് നടന് സുശാന്ത് സിംഗ് രജപുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ അവസാനിക്കാതെ തുടരുമ്പോള്‍ സുശാന്തും മുന്‍ സെക്രട്ടറി ദിഷയും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും ഇരുവരും മരണമടയുന്നതിന് ഒരുമാസം മുമ്പ് വരെയും വാട്സ്ആപ്പ് ചാറ്റ് നടത്തിയിരുന്നതായും റിപ്പോര്‍ട്ട്. സുശാന്തുഗ ദിഷാ സാലിയനും തമ്മില്‍ ഒരിക്കല്‍ മാത്രമാണ് പരസ്പരം കണ്ടത് എന്ന വെളിപ്പെടുത്തല്‍ നില നില്‍ക്കുമ്പോഴാണ് ഇരുവരുടേയും അടുപ്പം വ്യക്തമായി സൂചിപ്പിക്കുന്ന വാട്സ്ആപ്പ് ചാറ്റ് പുറത്തു വന്നിരിക്കുന്നത്.
ജൂണ്‍ ആദ്യം ഒരാഴ്ചത്തെ വ്യത്യാസത്തിലായിരുന്നു രണ്ടുപേരും ആത്മഹത്യ ചെയ്തത്. ഇരുവരും ഏപ്രില്‍ മാസം വരെ പരസ്പരം ബന്ധപ്പെട്ടിരുന്നു എന്ന് സൂചിപ്പിക്കുന്നതാണ് ചാറ്റ്. ഒരു ഭക്ഷ്യ എണ്ണയുടെ പരസ്യക്കരാറുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനായിരുന്നു സുശാന്തിനെ ദിഷ ബന്ധപ്പെട്ടത്. അതിന്റെ വിവരം ശേഖരിക്കാന്‍ സുശാന്ത് ആവശ്യപ്പെടുകയും ചെയ്തു. അതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മള്‍ട്ടി പ്ളേയര്‍ ഗെയിമായ പബ്ജിയുടെ ഡിജിറ്റല്‍ പ്രചരണവുമായി ബന്ധപ്പെട്ട കാര്യത്തിനും ദിഷ സുശാന്തിനെ ബന്ധപ്പെട്ടിരുന്നു. ഇതിന് വീഡിയോയുടെ സ്ക്രിപ്റ്റ് താരം ചോദിച്ചു. ഇതിന് പുറമേ ആരാധകരുമായി ഫോണില്‍ സംവദിക്കുന്ന ഒരു പ്രമോഷണല്‍ പരിപാടിയുടെ കാര്യവും ഇരുവരും ചര്‍ച്ച ചെയ്തു.

സുശാന്തിന്റെ മരണവുമായി ദിഷയുടെ മരണത്തിന് ബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം ദിഷയുടെ പിതാവ് സതീഷ് സാലിയാന്‍ പറഞ്ഞിരുന്നു. ഇരുവരും തമ്മില്‍ ഒരിക്കല്‍ മാത്രമേ കണ്ടിട്ടുള്ളൂ എന്നും അത് ഒരു മണിക്കൂര്‍ മാത്രം നീണ്ടു നില്ക്കുന്ന കൂടിക്കാഴ്ചയായിരുന്നു എന്നുമാണ് പറഞ്ഞത്. ജൂണ്‍ 8 നായിരുന്നു കെട്ടിടത്തിന് മുകളില്‍ നിന്നും വീണു മരിച്ച നിലയില്‍ ദിഷയെ കണ്ടെത്തിയത്. ജൂണ്‍ 14 ന് സ്വന്തം അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ ദുശാന്തിനെയും കണ്ടെത്തി. രണ്ടു മരണവും തമ്മില്‍ ബന്ധമുണ്ടെന്ന് അന്ന് മുതല്‍ ആരോപണവും ഉയര്‍ന്നു. ദിഷയുടെ മരണത്തിന് പിന്നിലെ അന്വേഷണം സുശാന്തിന്റെ മരണത്തിന് പിന്നിലെ രഹസ്യങ്ങളും പുറത്തു കൊണ്ടുവരുമെന്നായിരുന്നു പ്രമുഖരായ ചിലര്‍ പറഞ്ഞത്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രചരണങ്ങളും ബീഹാര്‍ പോലീസിന്റെ ഇടപെടലും രാഷ്ട്രീയ പ്രേരിതവും തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടുള്ളതുമാണ് എന്ന് കാണിച്ച് റിയ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രാവിലെ 11 മണിയോടെ സിംഗിള്‍ ജഡ്ജ് ബഞ്ച് ജസ്റ്റീസ് ഹൃഷികേശ് റോയി ആണ് കേസ് കേള്‍ക്കുന്നത്. കേസ് പാറ്റ്നയില്‍ നിന്നും മുംബൈയിലേക്ക് മാറ്റണമെന്നാണ് റിയാ ചക്രബര്‍ത്തിയുടെ ആവശ്യം. മകന്റെ മരണത്തിന് പിന്നില്‍ റിയയാണെന്ന് സുശാന്തിന്റെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബീഹാര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇത് മുംബൈ പോലീസിന് കടുത്ത അതൃപ്തിയായി മാറിയിട്ടുണ്ട്.

Comments