
ശ്രീനഗര്‍: യുഎപിഎ കുറ്റം ചുമത്തി ജയിലില്‍ അടച്ചിരുന്ന ജമ്മു കശ്മീരിലെ ഫാര്‍മസിസ്റ്റ് സഹൂര്‍ അഹമ്മദിന് ജാമ്യം. സഹൂറിന് അക്രമ സംഭവങ്ങളില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും തെറ്റായി കുറ്റം ചുമത്തിയതാണെന്നും ഭീകര വിരുദ്ധ നിയമമായ യുഎപിഎ അദ്ദേഹത്തിന് ബാധകമല്ലെന്നും പ്രത്യേക യുഎപിഎ കോടതി ജഡ്ജി സുനില്‍ ഗുപ്ത ചൂണ്ടിക്കാട്ടി.
സഹൂറിനെതിരെ സിആര്‍പിസി 161, 164 എന്നിവ പ്രകാരം ഏതെങ്കിലുമൊരു സാക്ഷിയോ മൊഴിയോ ഉണ്ടെന്ന് കണ്ടെത്താന്‍ കോടതിക്ക് കഴിഞ്ഞിട്ടില്ല.-കോടതി നിരീക്ഷിച്ചു.
കിഷ്വാറിലെ മാര്‍വ സ്വദേശിയായ സഹൂര്‍ സര്‍ക്കാര്‍ ഫാര്‍മസിസ്റ്റ് ആണ്. ജനുവരിയിലാണ് പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. ഹിസ്ബഒള് മുജാഹീദ്ദിനേയും കശ്മീരി തീവ്രവാദിയായ ജാഹാംഗീര്‍ സരൂരിയേയും സഹായിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. കിഷ്വാര് സ്വദേശിയായ ജഹാംഗീര്‍ സരൂരി 1990 മുതല്‍ ഒളിവിലാണ്.






