
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷിതമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് യാത്രക്കാ രെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തണ്ടര്‍ഫോഴ്സ് ലിമിറ്റഡ് കൊച്ചിയില്‍ നിന്നും ഹെലികോപ്ടര്‍ സര്‍വ്വീസ് ആരംഭിച്ചു. കമ്പനി ഡയറക്ടര്‍മാരായ മേജര്‍ രവി, സിദ്ധാര്‍ത്ഥ പ്രഭു, അംജത്ത് എന്നിവര്‍ അറിയിച്ചതാണ് ഈ വിവരം.
മുന്‍പ് ഹൈദരാബാദ്, ബോംബെ എന്നീ സ്ഥലങ്ങളില്‍ നിന്ന് മാത്രമായിരുന്നു സര്‍വ്വീസ് ഉണ്ടായിരുന്നത്. ഇന്ത്യയുടെ ഏത് ഭാഗത്തേക്കും 5 യാത്രക്കാര്‍ക്കും 2 പൈലറ്റുമാര്‍ക്കുമടക്കം 7 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്ററുകളാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുക. സെപ്റ്റംബര്‍ 1 മുതല്‍ ബുക്കിംഗ് ആരംഭിക്കുന്നതും വി.ഐ.പി സെക്യൂരിറ്റിയോട് കൂടിയുള്ള യാത്രാ സൗകര്യവും ഉണ്ടായിരിക്കുന്നതുമാണെന്ന് കമ്പനി ഡയര്ക്ടര് മേജര്‍ രവി അറിയിച്ചു. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 1800 1200 103, 837 899 5870 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവു
ന്നതാണ്.
ഇന്ത്യയിലും വിദേശത്തുമായി ബ്രാഞ്ചുകളുള്ള തണ്ടര്‍ ഫോഴ്സ് ലിമിറ്റഡാണ് കേരളത്തിലെ കൊച്ചി എയര്‍പോര്‍ട്ട്, കണ്ണൂര്‍ എയര്‍പോര്‍ട്ട്, എച്ച്.എം.റ്റി, എല്‍.എന്‍.ജി പെട്രോള്‍ നെറ്റ്, തുടങ്ങിയ കേന്ദ്രീയ സ്ഥാപനങ്ങളിലേക്ക് സെക്യൂരിറ്റി സര്‍വ്വീസ് നല്‍കുന്നത്. കേരളത്തില്‍ മാത്രമായി 1000ല്‍ പരം എക്സ്. സര്വ്വീസ്കാര് സേവനം അനുഷ്ടിക്കുന്നു്. കൂടാതെ താജ്ഹോട്ടല്‍, വെസ്റ്റേണ്‍ പ്ലൈവുഡ്, ഫ്ളവേഴ്സ് ചാനല്‍, ജിയോ ജിത്ത്, അഹല്യഗ്രൂപ്പ്, കിംസ് ഹോസ്പിറ്റല്‍ തുടങ്ങി കേരളത്തിലെ പ്രമുഖ കമ്പനികളിലും സെക്യൂരിറ്റി സര്‍വ്വീസ് നല്കിവരുന്നു.




