
കണ്ണൂര്‍: തളിപ്പറമ്പ് സ്വദേശിയായ 15കാരിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് അറസ്റ്റില്‍. അച്ഛനുമായുള്ള സൗഹൃദം മറയാക്കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തേറണ്ടി സ്വദേശി ദിഗേഷ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരേ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ ഇയാള്‍ കുട്ടിയെ റബ്ബര്‍ തോട്ടത്തില്‍ വിളിച്ച് വരുത്തി പീഡിപ്പിച്ചുവെന്ന് മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു. മുന്‍പ് മെയില്‍ ഇയാള്‍ കുട്ടിയെ രണ്ട് തവണ പീഡനത്തിനിരയാക്കിയിരുന്നു.
കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസം തോന്നിയ മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് കുട്ടി സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് തളിപ്പറമ്പ് പോലീസിന് പരാതി നല്കി. തുടര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.






