
ഇടുക്കി: താഴ്ന്ന ജാതിക്കാര്‍ക്ക് ബാര്‍ബര്‍ഷോപ്പില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പട്ടികജാതി ക്ഷേമസമിതിയും പഞ്ചായത്തും ഇടപെട്ട് ബാര്‍ബര്‍ഷോപ്പ് അടച്ചുപൂട്ടി. വട്ടവടയില്‍ പൊതു മുടിവെട്ടു കേന്ദ്രം തുടങ്ങാനും തീരുമാനം എടുത്തു. ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത് ഇടുക്കിയിലെ വട്ടവടയില്‍ നിന്നുമാണ്. വട്ടവടയിലെ ബാര്‍ബര്‍ഷോപ്പുകളില്‍ ദളിത് വിഭാഗത്തില്‍ പെടുന്ന ചക്കിലിയന്‍ ജാതിയില്‍ പെട്ടവര്‍ക്കാണ് അയിത്തം കല്‍പ്പിച്ചത്. അനാചാരത്തിനെതിരേ രണ്ടു ദിവസമായി പ്രതിഷേധം തുടങ്ങിയ സാഹചര്യത്തിലാണ് കാലങ്ങളായി ഇവിടെ തുടരുന്ന അനീതി മറനീക്കി പുറത്തു വന്നിരിക്കുന്നത്.
ഇടുക്കി വനപ്രദേശത്തോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശത്ത് തമിഴ്വംശജരാണ് കൂടുതല്‍. 400 വര്‍ഷമായി തമിഴ്നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും കുടിയേറിയ ആള്ക്കാര് കാലങ്ങളായി ഊരുവിലക്കിന് സമാനമായ ദുരിതമാണ് അനുഭവിക്കുന്നത്. ഈ വിഭാഗത്തില്‍ പെടുന്ന 270 കുടുംബങ്ങള്‍ ഊരു വിലക്കിന് സമാനമായ ബഹിഷ്ക്കരണം നേരിടുന്നതായിട്ടാണ് പരാതി. വിലക്കിനെ തുടര്‍ന്ന് ഇവര്‍ക്ക് 40 ല്ധികം കി. മീ. സഞ്ചരിച്ച് മൂന്നാറിലേക്കോ 12 കി. മീ. യാത്ര ചെയ്ത് ഏല്ലപ്പെട്ടിയിലേക്കോ പോകേണ്ട സ്ഥിതിയുണ്ട്. അതുകൊണ്ടു തന്നെ ഇവിടെയുള്ളവര്‍ പരസ്പരം മുടിവെട്ടുകയും താടി വടിക്കുകയുമായിരുന്നു. മറ്റു കടകളിലും പ്രശ്നമുണ്ട്.
ഇവിടെയുള്ളവര്‍ അധികം പുറത്തേക്ക് വരാതിരുന്ന സാഹചര്യത്തിലാണ് വിവേചനം അറിയാതെ പോയത്. എന്നാല്‍ പുതിയ തലമുറയില്‍ പെട്ടവര്‍ അനീതിക്കെതിരേ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയതോടെയാണ് വിവരം പുറത്തുവന്നത്. വിവേചനം കാട്ടിയ രണ്ടു ബാര്‍ബര്‍ഷോപ്പുകളാണ് അടച്ചു പൂട്ടിയത്. പകരം പൊതു മുടിവെട്ടു കേന്ദ്രം തുടങ്ങാന്‍ പഞ്ചായത്ത്് തീരുമാനം എടുക്കുയും ചെയ്തു. എന്നാല്‍ മുടിവെട്ടല്‍ ജോലിക്ക് ആളെ കിട്ടാന്‍ ബുദ്ധിമുട്ടിയതിനെ തുടര്‍ന്ന് പുറത്ത് നിന്നുള്ളയാളെ ഇവിടെ എത്തിച്ചായിരുന്നു ജോലി നിര്‍വ്വഹിച്ചിരുന്നത്. വട്ടവടയിലെ കൊട്ടക്കമ്പൂര്‍, വട്ടവട, കോവില്ലൂര്‍ മേഖലകളിലാണ് ഈ വിഭാഗത്തില പെട്ടവര്‍ കൂടുതലായി താമസിക്കുന്നത്.
മറ്റുള്ളവര്‍ മന്നാഡിയാര്‍, ചെട്ടിയാര്‍, മരവര്‍, പള്ളവന്, പറയര്, ആശാരി, പ്രമലക്കാര്, തുടങ്ങിയ വിഭാഗത്തില്‍ പെടുന്നവരും ഇവിടെ താമസിക്കുന്നു. മറ്റു സമുദായക്കാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചക്കിലിയാന്‍ മാര്‍ക്ക് ഇവിടെ പ്രവേശനം ഇല്ലാത്തതാണ് വിവേചനത്തിന് കാരണമായി ആള്ക്കാര് പറയുന്നത്. വിവേചനവുമായി ബന്ധപ്പെട്ട് പലവട്ടം ഇവിടെ പ്രശ്നം ഉണ്ടായിട്ടുള്ളതായും പഞ്ചായത്ത് തന്നെ പ്രശ്നത്തിന് തീര്‍പ്പ് കല്പ്പിച്ചിട്ടുണ്ട് എന്നൂം വിവരമുണ്ട്. വിവേചനം അവസാനിപ്പിക്കാന്‍ മറ്റ് സമുദായക്കാരുമായി പലതവണ സമവായചര്‍ച്ചകളും മറ്റും നടന്നിട്ടുണ്ടെങ്കിലും വിവേചനം ഇപ്പോഴും തുടരുകയാണ്.






