
നല്ല ഭക്ഷണം കിട്ടാനായി എന്തും ചെയ്യും മൃഗങ്ങൾ. അവർ വസിക്കുന്നത് കാഴ്ച ബംഗ്ലാവിലാണെങ്കിൽപ്പിന്നെ പറയുകയും വേണ്ട. അവിടെ വരുന്ന സഞ്ചാരികൾ കഴിക്കുന്ന ഭക്ഷണത്തിലാകും അവരുടെ കണ്ണ്. അത്തരമൊരു കരടിയുടെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കാഴ്ചബംഗ്ലാവിലെത്തിയ സഞ്ചാരികൾക്ക് നേരെ ഒരു പടിക്കെട്ടിലിരുന്ന് കൈവീശുന്ന കരടിയെ വീഡിയോയിൽക്കാണാം. അതിന് പിന്നാലെ ഭക്ഷണം ആവശ്യപ്പെട്ടുള്ള ആംഗ്യങ്ങളായി. സഞ്ചാരികളിലാരോ ഒരാൾ എറിഞ്ഞുകൊടുത്ത ഭക്ഷണം വായിലാക്കാനും കരടിക്കുട്ടി മിടുക്കുകാണിക്കുന്നുണ്ട്.
കാഴ്ച ബംഗ്ലാവിലെത്തിയ സഞ്ചാരികളിലാരോ പകർത്തിയ വീഡിയോ, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമെന്റുകളുമായി എത്തിയത്. 90,000-ലധികം ആൾക്കാരാണ് എട്ട് സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ കണ്ടത്.
Bear looking for friends to have a beer... pic.twitter.com/z4Rxjqq8ob
— Susanta Nanda IFS (@susantananda3) September 7, 2020






