
സ്വന്തം മരണവാർത്ത ട്വീറ്റ് ചെയ്ത് നടിയും അവതാരകയുമായ മീര മിഥുൻ. "മീര മിഥുൻ അന്തരിച്ചു, പോസ്റ്റ്മോർട്ടവും അന്വേഷണവും ആരംഭിച്ചു. ആദരാഞ്ജലികൾ" എന്നാണ് നടി ട്വീറ്റ് ചെയ്തത്. എന്താണ് ഇത്തരമൊരു ട്വീറ്റിന് പിന്നിലുള്ള ചേതോവികാരം എന്ന് നടി വ്യക്തമാക്കിയിട്ടില്ല. ഇതും പബ്ലിസിറ്റിക്ക് വേണ്ടിയുള്ള താരത്തിന്റെ പുതിയ അടവാണെന്നാണ് ട്വീറ്റിന് താഴെ വരുന്ന കമന്റുകൾ.
താനൊരു സൂപ്പർ മോഡലും പ്രശസ്ത നടിയുമാണെന്ന് ഇടയ്ക്കിടെ സ്വയം വിശേഷിപ്പിക്കുന്ന വ്യക്തിയാണ് മീര. തമിഴ്സിനിമയിലെ പ്രശസ്ത താരങ്ങൾക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച് വാർത്തകൾ സൃഷ്ടിക്കുന്നതാണ് കുറച്ച് കാലങ്ങളായി മീരയുടെ വിനോദം.
meera mitun passed away postmortem and investigation is started RIP
— Meera Mitun (@meera_mitun) September 11, 2020
വിജയ്, രജനികാന്ത് തുടങ്ങിയവർ തനിക്കെതിരേ അപകീർത്തിപരമായ കാര്യങ്ങൾ പറഞ്ഞു പരത്തി എന്നതായിരുന്നു മീരയുടെ ആരോപണങ്ങളിലൊന്ന്. ആരാധകരെ ഉപയോഗിച്ച് ട്വിറ്ററിലടക്കം വിജയ് തനിക്കെതിരേ അശ്ലീല പരാമർശങ്ങൾ നടത്തുകയാണെന്നും തന്നെ
ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നും ഇവർ പറഞ്ഞു. നടി തൃഷ തന്നെ വർഷങ്ങളായി വേട്ടയാടുകയാണെന്നും തന്റെ വേഷങ്ങൾ തൃഷ തട്ടിയെടുത്തുവെന്നും ഇവർ ആരോപിച്ചു.
നടൻ സൂര്യയ്ക്കെതിരേയും മീര രംഗത്ത് വന്നിരുന്നു. അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവിൽ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്ന് മീര പറയുന്നു. ഇത് കൂടാതെ കേരളത്തിലെ സ്വർണക്കടത്തിൽ സൂര്യയ്ക്കും കുടുംബത്തിനും ബന്ധമുണ്ടെന്നും ഇവർ ആരോപിച്ചു
സൂര്യയ്ക്കും വിജയിക്കുമെതിരേ ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിൽ ഇരുവരുടെയും ആരാധകർ സാമൂഹിക മാധ്യമങ്ങളിലൂടെ കടുത്ത ആക്രമണവുമായി മീരയ്ക്കെതിരേ രംഗത്ത് വന്നിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് പൂർണ ഉത്തരവാദികൾ സൂര്യയും വിജയുമായിരിക്കും എന്നാണ് മീര ഇതിനോട് പ്രതികരിച്ചത്.






