
യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി ജപ്പാന് താരം നവോമി ഒസാക്ക. ഫൈനലില്‍ ബെലാറസിന്റെ വിക്ടോറിയ അസറങ്കയെയാണ് നവോമി മുട്ടുകുത്തിച്ചത്. ആദ്യ സെറ്റ് അസറങ്ക നിഷ്പ്രയാസം നേടി. എന്നാല്‍ അടുത്ത രണ്ട് സെറ്റില്‍ നവോമിയുടെ അസാമാന്യ പ്രകടനമാണ് കാണികള്‍ കണ്ടത്.സ്കോര്‍ 16, 63, 63
22കാരിയായ ഒസാക്കയുടെ മൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീടവും രണ്ടാം യുഎസ് ഓപണ്‍ കിരീടവുമാണ്. 2018ലും നവോമി യു എസ് ഓപണ്‍ സ്വന്തമാക്കിയിരുന്നു. 2019ല്‍ ഓസ്ട്രേലിയന്‍ ഓപണ്‍ കിരീടവും നവോമി സ്വന്തമാക്കിയിട്ടുണ്ട്.




