മിസൂറി (യു.എസ്.എ.): ഇന്ത്യയുടെ ഗ്രാന്‍ മാസ്‌റ്റര്‍ രമേശ്‌ചന്ദ്ര ബാബു പ്രഗ്നാനന്ദ സെന്റ് ലൂയിസ് റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസില്‍ ജേതാവായി.
ഉസ്‌ബെക്‌സ്ഥാന്റെ ജോവാഖിര്‍ സിന്‍ഡാറോവിനെ മറികടന്നാണു പ്രാഗ് കിരീടം ഉറപ്പിച്ചത്. ഒരു റൗണ്ട് ശേഷിക്കെയാണ് പ്രഗ്നാനന്ദയുടെ നേട്ടം. കരിയറില്‍ ആദ്യമായാണ് ഇന്ത്യന്‍ താരം സെന്റ് ലൂയിസ് റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് കിരീടം നേടുന്നത്. 47 ലക്ഷം രൂപയാണ് സമ്മാനത്തുക. സിന്‍ഡാറോവിനെതിരേ സമനില നേടിയതോടെ പ്രാഗിന് 23.5 പോയിന്റായി. 22 പോയിന്റാണ് ഉസ്‌ബെക് ഗ്രാന്‍മാസ്‌റ്റര്‍ നേടിയത്. അഞ്ച് ദിവസമായി നടന്ന ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ലീഡ് പിടിക്കാന്‍ പ്രാഗിനായി. അവസാന റൗണ്ടുകളിലാണു സിന്‍ഡാറോവ് വെല്ലുവിളിയായത്.
സമനില വഴങ്ങിയതോടെ സിന്‍ഡാറോവിന് 1.5 പോയിന്റിന്റെ ലീഡ് വഴങ്ങേണ്ടി വന്നു. ജൂണിലാണ് പ്രാഗ് കരിയറില്‍ ആദ്യമായി നോര്‍വേ ചെസ് ജേതാവായത്. അവസാന റൗണ്ടില്‍ ജര്‍മനിയുടെ വിന്‍സെന്റ് കെയ്‌മറിനെയാണു പ്രാഗ് തോല്‍പ്പിച്ചത്. ലോക ഒന്നാംനമ്പര്‍ താരം മാഗ്‌നസ് കാള്‍സണ്‍, നിലവിലെ ലോക ചാമ്പ്യന്‍ ഡോമ്മരാജു ഗുകേഷ്, അലിറേസ ഫിറോസ്‌ജ, വെസ്ലി സോ, വിന്‍സെന്റ് കീമര്‍ എന്നീ ലോകോത്തരെ താരങ്ങളെ മറികടന്നാണ് പ്രഗ്നാനന്ദ ആദ്യമായി നോര്‍വേ ചെസ് കിരീടം ഇന്ത്യയിലെത്തിച്ചത്.
മിസൂറിയില്‍ റാപ്പിഡിലെ ജയം ബ്ലിറ്റ്‌സിലും ആവര്‍ത്തിച്ച പ്രാഗ് ഒരു ഗെയിം മാത്രമാണ് തോറ്റത്. ആകെ നേടാവുന്ന 18 പോയിന്റില്‍ 11.5 പോയിന്റും ഇന്ത്യന്‍ താരം നേടി. 20.5 പോയിന്റോടെ ഗ്രാന്‍മാസ്‌റ്റര്‍ വെസ്ലി സോയാണ് മൂന്നാമതെത്തിയത്. ഗ്രാന്റ് ചെസ് ടൂറില്‍ രണ്ടാം സ്‌ഥാനത്തെത്താന്‍ പ്രാഗിനായി. ഈ വര്‍ഷം അവസാനം നടക്കുന്ന ഗ്രാന്റ് ചെസ് ടൂര്‍ ഫൈനലിലേക്കുള്ള സാധ്യതകളും വര്‍ധിപ്പിച്ചു. റാപിഡില്‍ സിന്‍ഡാറോവ് പ്രാഗിന് കനത്ത വെല്ലുവിളിയായി. വെളുത്ത കരുക്കളുമായി കളിച്ച സിന്ദാരോവ് തുടര്‍ച്ചയായ മൂന്ന് ജയങ്ങളുടെ (റൗണ്ട് നാല് മുതല്‍ ആറ് വരെ) ആത്മവിശ്വാസത്തിലാണെത്തിയത്. കളിയിലുടനീളം മേധാവിത്വം പുലര്‍ത്തിയ സിന്‍ഡാറോവ് ജയം ഉറപ്പിച്ച പോണ്‍ എന്‍ഡ് ഗെയിമിലേക്ക് കളി എത്തിക്കുകയും ചെയ്‌തു. കടുത്ത സമയ സമ്മര്‍ദ്ദത്തില്‍ ഉസ്‌ബെക്ക് താരത്തിനു പിഴവുകള്‍ സംഭവിച്ചു. തോല്‍വിയുടെ വക്കില്‍നിന്ന് അസാധാരണമായ പ്രതിരോധ മികവിലൂടെ പ്രഗ്നാനന്ദ കളി സമനിലയാക്കി അര പോയിന്റ് സ്വന്തമാക്കി.
നിര്‍ണായക മത്സരത്തില്‍ തോല്‍വി ഒഴിവാക്കിയതോടെ പ്രാഗ്നാനന്ദ 18/27 പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്‌ഥാനം നിലനിര്‍ത്തി. മികച്ച പ്രകടനത്തോടെ സിന്‍ഡാറോവ് ടൂര്‍ണമെന്റില്‍ ഫാബിയാനോ കരുവാന, ലെയ്‌നിയര്‍ ഡൊമിംഗസ് പെരസ് എന്നിവരെ തോല്‍പ്പിച്ചിരുന്നു. ബ്ലിറ്റ്‌സിലെ ആദ്യ ദിവസം പ്രാഗ് മൂന്ന് ജയങ്ങളും ആറ് സമനിലകളുമായി തോല്‍ക്കാതെയാണു പൂര്‍ത്തിയാക്കിയത്. സമയ സമ്മര്‍ദ്ദത്തിനിടയില്‍ ജയമുറപ്പിച്ചിരുന്ന ഒരു പോസിഷനില്‍ സിന്‍ഡാറോവ് വരുത്തിയ 43.കെഎഫ്4 എന്ന അപ്രതീക്ഷിത നീക്കമാണ് സമനിലക്കു വഴിയായത്.
ഏത് നീക്കം കളിച്ചാലും ജയിക്കാം എന്ന ചിന്തയാണ് ആ പിഴവിലേക്ക് നയിച്ചതെന്ന് സിന്‍ഡാറോവ് മത്സരത്തിനു ശേഷം പറഞ്ഞു. തോല്‍വി ഉറപ്പായിട്ടും കളി ഉപേക്ഷിക്കാതെ വേഗത്തില്‍ നീക്കങ്ങള്‍ നടത്തിയതാണു പ്രാഗിനു സമനില നേടിക്കൊടുത്തതെന്നും സിന്‍ഡാറോവ് പറഞ്ഞു.
സെന്റ് ലൂയിസ് ചെസ് ക്ലബില്‍ 10 മുതല്‍ 20 വരെ നടക്കുന്ന സിന്‍ക്യൂ ഫീല്‍ഡ് കപ്പാണ് അടുത്ത പോരാട്ട വേദി. പരമ്പരാഗത ക്ലാസിക്കല്‍ ചെസ് റൗണ്ടുകളാണ് ഇവിടെ. ആകെ ഒന്‍പത് റൗണ്ടുകളാണ്. പ്രാഗ്, സിന്‍ഡാറോവ് എന്നിവരെ കൂടാതെ ഫാബിയാനോ കരുവാന, വെസ്ലി സോ, വിന്‍സെന്റ് കെയ്‌മര്‍, മാക്‌സിം വാഷിയര്‍-ലഗ്രാവ്, ലെവോണ്‍ അര്‍നോണിയന്‍, അലിറേസ ഫിറോസ്‌ജ, അനീഷ് ഗിരി എന്നിവരും മത്സരിക്കും.

Comments