തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എല്‍.) മൂന്നാം സീസണിനൊരുങ്ങുന്ന ട്രിവാന്‍ഡ്രം റോയല്‍സിന്റെ പരിശീലന ക്യാമ്പിനു തുടക്കം.
തുമ്പ കെ.സി.എ. സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ ആവേശത്തുടക്കം. കോച്ച് അഭിഷേക് മോഹന്റെ നേതൃത്വത്തിലാണു താരങ്ങള്‍ പരിശീലനത്തിനിറങ്ങിയത്. പ്രഥമ സീസണില്‍ സെമി ഫൈനലില്‍ കളിച്ച റോയല്‍സ് കഴിഞ്ഞ തവണ നിരാശപ്പെടുത്തി.
ലീഗില്‍ ശക്‌തമായ തിരിച്ചുവരവ് ലക്ഷ്യമിട്ടാണു റോയല്‍സ് ഇറങ്ങുക. തര ലേലത്തില്‍ മുഴുവന്‍ തുകയും ചെലവഴിച്ച് ശക്‌തമായെ ടീമിനെയാണു റോയല്‍സ് ഇത്തവണ രംഗത്തിറക്കുക.
ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരാതെ പോയതാണ് കഴിഞ്ഞ സീസണില്‍ തിരിച്ചടിയായത്. കൃഷ്‌ണപ്രസാദ്, വിഷ്‌ണു വിനോദ്, ഗോവിന്ദ് ദേവ് പൈ, അക്ഷയ് മനോഹര്‍ തുടങ്ങിയ ബാറ്റര്‍മാര്‍ പോരായ്‌മ നികത്തുമെന്നാണു പ്രതീക്ഷ.
കൃഷ്‌ണപ്രസാദ് തന്നെയാണ് ഇത്തവണയും നായകന്‍. കഴിഞ്ഞ സീസണില്‍ ഒരു സെഞ്ചുറിയടക്കം 479 റണ്ണെടുക്കാന്‍ കൃഷ്‌ണപ്രസാദിനായി.
ലീഗിലെ ടോപ് സ്‌കോററും താരമായിരുന്നു. കേരളാ സീനിയര്‍ ടീം താരവും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിന് വേണ്ടി കളിക്കുകയും ചെയ്യുന്ന വിഷ്‌ണു വിനോദ് കൂടി ചേരുമ്പോള്‍ ഏറ്റവും പ്രഹരശേഷിയുള്ള മുന്‍നിര ബാറ്റിങ്ങാവുകയാണ് റോയല്‍സ്. കേരളത്തിലെ ഏറ്റവും മികച്ച യുവബാറ്റര്‍മാരില്‍ ഒരാളായ ഗോവിന്ദ് ദേവ് കഴിഞ്ഞ രണ്ട് സീസണിലും ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്‌ചവച്ചു. അക്ഷയ് മനോഹറും ചേരുമ്പോള്‍ ടീമിന്റെ മധ്യനിരയും ശക്‌തമാണ്.
മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയാണ് ടീമിന്റെ മറ്റൊരു കരുത്ത്. മുന്‍ കേരള നായകന്‍ കൂടിയായ സിജോമോന്‍ ജോസഫാണ് ഉപനായകന്‍. സിജോമോന്‍, എം നിഖില്‍, കെ അജീഷ് എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. വിഷ്‌ണു വിനോദിനൊപ്പം ഉജ്വല്‍ കൃഷ്‌ണ, ഭരത് സൂര്യ എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാര്‍. ബേസില്‍ എന്‍.പി, സി.വി വിനോദ് കുമാര്‍, രാഹുല്‍ ചന്ദ്രന്‍, ശ്രീഹരി നായര്‍ എന്നിവരാണ് പേസ് നിര. ഒപ്പം സ്‌പിന്നര്‍ വി അജിത്തും കൂടി ചേരും.

Comments