യൂജിന്‍ (യു.എസ്.എ.): ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ 400 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം മുഹമ്മദ് അഷ്‌ഫാഖ് ദേശീയ റെക്കോഡ് തിരുത്തി. ഹീറ്റ്‌സില്‍ 45.81 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌താണ് അഷ്‌ഫാഖ് റെക്കോഡ് തിരുത്തിയത്.
സ്വന്തം പേരിലുള്ള 46.05 സെക്കന്‍ഡിന്റെ അണ്ടര്‍-20 വിഭാഗം റെക്കോഡാണ് 19 വയസുകാരനായ മറികടന്നത്. 46 സെക്കന്‍ഡില്‍ താഴെ ഫിനിഷ് ചെയ്യുന്ന ആദ്യ ജൂനിയര്‍ താരമെന്ന റെക്കോഡും കുറിച്ചു. സെമി ഫൈനല്‍ 46.00 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി ഫൈനലിലേക്കും യോഗ്യത നേടി. ഫൈനല്‍ ഇന്ത്യന്‍ സമയം ഇന്നു രാവിലെ 9.30 മുതല്‍ നടക്കും. ഏഴാം സ്‌ഥാനക്കാരനായാണു മുഹമ്മദ് അഷ്‌ഫാഖ് ഫൈനലില്‍ ഓടുക.
യു.എസിന്റെ ക്വിന്‍സി വില്‍സണ്‍ 45.02 സെക്കന്‍ഡിലാണു സെമി ഫൈനലില്‍ ഓടിയെത്തിയത്. ദക്ഷിണാഫ്രിക്കയുടെ ലീന്‍ഡട്ട് കോയ്‌കോമര്‍ 45.18 സെക്കന്‍ഡില്‍ രണ്ടാമനായി. യു.എസിന്റെ തന്നെ ജായ്‌ഡന്‍ ഡെലെസണ്‍ 45.49 സെക്കന്‍ഡില്‍ മൂന്നാമനായി. ഫ്രാന്‍സിന്റെ മിലാന്‍ ക്ലെമനിക് (45.87 സെക്കന്‍ഡ്), ദക്ഷിണാഫ്രിക്കയുടെ ക്രിന്‍ റോബിജിന്‍ (45.87 സെക്കന്‍ഡ്), ഘാനയുടെ ഗോഡ്‌ഫ്രെഡ് ഒപോകു (45.91 സെക്കന്‍ഡ്) എന്നിവരും ഫൈനലില്‍ കടന്നു. വിദേശ കോച്ച് ജാസണ്‍ ഡോവ്‌സണിനു കീഴില്‍ പരിശീലിക്കാന്‍ തുടങ്ങിയതോടെയാണു മുഹമ്മദ് അഷ്‌ഫാഖ് തെളിഞ്ഞത്. തിരുവനന്തപുരത്തെ ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. തുംകൂറില്‍ ഏപ്രിലില്‍ നടന്ന ജൂനിയര്‍ ഫെഡറേഷന്‍ കപ്പില്‍ 46.05 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയിരുന്നു.
കഴിഞ്ഞ വര്‍ഷം അവസാനം നടന്ന ദക്ഷിണേഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 46.56 സെക്കന്‍ഡില്‍ വെള്ളി നേടി. മിക്‌സഡ് റിലേ സ്വര്‍ണവും പുരുഷ റിലേയില്‍ വെള്ളിയും നേടാന്‍ തൃശൂര്‍ സ്വദേശിയായ മുഹമ്മദ് അഷ്‌ഫാഖിനായി. ജാവലിന്‍ ത്രോയില്‍ ആശിഷ് യാദവും ടി. ധരണീധരനും ഫൈനലില്‍ കടന്നു. 69.87 മീറ്റര്‍ വരെ എറിഞ്ഞ ആശിഷ് ഓവറോളില്‍ രണ്ടാമനായി. 68.07 മീറ്റര്‍ എറിഞ്ഞ ധരണീധരന്‍ 12-ാം സ്‌ഥാനത്തായി.
ബസന്ത് ഹൈജമ്പ് ഫൈനലിലേക്കും യോഗ്യത നേടി. 2.14 മീറ്റര്‍ പിന്നിട്ടാണ് ബസന്ത് ഫൈനലിലെത്തിയത്. യോഗ്യതാ മാര്‍ക്കായ 2.21 മീറ്റര്‍ പിന്നിടാന്‍ ആര്‍ക്കും കഴിയാതെ വന്നതോടെ ബസന്ത് ഫൈനല്‍ ഉറപ്പിച്ചത്.
ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ 8.15 മുതലാണു മത്സരം. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ അമാനത് കാംബോജ് ആറാം സ്‌ഥാനത്തായി.

Comments