
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ കിരീടത്തിന് പുതിയ അവകാശി. ആദ്യമായി കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ് ഓസ്ട്രേലിയന്‍ താരം ഡൊമിനിക് തീം.ആവേശ പോരാട്ടത്തില്‍ ആദ്യ രണ്ട് സെറ്റുകളില്‍ പിന്നിട്ട് നിന്ന ശേഷമായിരുന്നു തീം തിരിച്ചുവരവ് നടത്തിയത്. ജര്‍മ്മനിയുടെ അലക്സാണ്ടര്‍ സ്വരേവിനെയാണ് കലാശ പോരാട്ടത്തില്‍ തീം തോല്‍പ്പിച്ചത്. സ്കോര്‍: 26, 46, 34, 63, 76(86).
രണ്ട് സെറ്റിന് പിന്നില്‍ പോയ ശേഷം തിരിച്ചുവരവ് നടത്തി വിജയം നേടുന്നത് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളുടെ ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ്. അഞ്ച് സെറ്റ് നീണ്ട ഫൈനല്‍ പോരാട്ടം തീരാന്‍ നാല് മണിക്കൂറിലേറെ സമയമെടുത്തു. മത്സരം അഞ്ചാം സെറ്റിലേക്ക് കടന്നപ്പോള്‍ തീമിന്റെ കാലിലെ പേശിക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടത് തിരിച്ചടിയാകുമെന്ന് തോന്നിച്ചെങ്കിലും അതിനെയും അതിജീവിച്ചാണ് താരം കളി പിടിച്ചെടുത്തത്. ഇരുതാരങ്ങളും കന്നി ഗ്രാന്‍ഡ് സ്ലാം കിരീടത്തിന് വേണ്ടിയാണ് പോരാടിയത്.




