
മുംബൈയിലെ പ്രശസ്ത ക്രിക്കറ്റ് സ്റ്റേഡിയംവിനോദ സഞ്ചാരത്തിനായി തുറക്കുന്നു. ആരാധകര്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കാന്‍ സര്‍പ്രൈസ് വിരുന്നാണ് ഇനി വാങ്കഡേയില്‍. മഹാരാഷ്ട്ര വിനോദ സഞ്ചാര വകുപ്പ് മന്ത്രി ആദിത്യ താക്കറെയാണ് ഇക്കാര്യം ട്വിറ്ററിലുടെ അറിയിച്ചത്.
അന്താരാഷ്ട്ര മത്സരങ്ങളൊന്നും നടക്കാത്തപ്പോഴാണ് സ്റ്റേഡിയത്തിനുള്ളില്‍ വിനോദ സഞ്ചാരികളെ അനുവദിക്കുക. ഇന്ത്യയില്‍ നേരത്തെ ഹിമാചല്‍ പ്രദേശി ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ ഈ പദ്ധതി നടപ്പാക്കിയിരുന്നു.
2011 ലോകകപ്പില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടമുയര്‍ത്തിയ സ്റ്റേഡിയം പ്രദര്‍ശിപ്പിക്കുന്നതിനായി ഒരു മ്യൂസിയം ആരംഭിക്കുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്റ്റേഡിയം കൈകാര്യം ചെയ്യുന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷന് ടൂറുകള്‍ക്ക് സ്റ്റേഡിയം തുറക്കുന്നതിന് ഇതിനകം തന്നെ 'തത്വത്തില്‍' അനുമതി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.






