
കൊല്ലം: പ്രതിശ്രുത വരന്‍വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്സീരിയല് നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം.കൊല്ലം സെഷന്‍സ് കോടതിയാണ് നടിക്ക് ജാമ്യം അനുവദിച്ചത്.
അതേസമയം ഒക്ടോബര്‍ ആറ് വരെ ഇവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സീരിയലിന്റെ ഷൂട്ടിങ് ഉളളതിനാല്‍ അടുത്ത മാസം ആറു വരെ അറസ്റ്റ് ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംംീകരിക്കുകയായിരുന്നു.
കേസിലെ പ്രതി ഹാരിസ് റിമാന്‍ഡിലാണ്. ഇയാളെ ക്രൈംബ്രാഞ്ച് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. പത്തനംതിട്ട എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ക്രൈംബ്രാഞ്ച് സംഘത്തിനാണ് അന്വേഷണ ചുമതല. കൊട്ടിയം സ്വദേശിയായ റംസിയെന്ന ഇരുപത്തിനാലുകാരി തൂങ്ങിമരിച്ച കേസില്‍ മുഖ്യപ്രതിയായ ഹാരിസിനെ അറസ്റ്റ് ചെയ്തിരുന്നു. റംസി മൂന്നു മാസം ഗര്‍ഭിണിയായിരിക്കെ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്താനായി വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ പരാതി ഉണ്ട്.






