
ഷാര്‍ജ: കിങ്സ് ഇലവന് പഞ്ചാബിനെതിരായ രാഹുല്‍ തിവാട്ടിയായുടെ അമ്പരപ്പിക്കുന്ന ഇന്നിങ്സാണ് രാജസ്ഥാന് റോയല്‍സിന്റെ ഇപ്പോഴത്തെ പ്രതീക്ഷകളിലൊന്ന്. 2020 ല്‍ നിന്ന് പുറത്തുവരുമെന്ന് പ്രതീക്ഷിക്കാവുന്ന് എന്തൊക്കയോ നല്ലത് ഇനിയും ഉണ്ട്.. എന്നാണ് രാഹുല്‍ തിവാട്ടിയയായുടെ ഇന്നിങ്സ് നല്‍കുന്നത്.
പുതിയ പ്രതീക്ഷകളോടും സ്വപ്നങ്ങളോടും കൂടിയാണ് ഒന്‍പതു മാസങ്ങള്‍ക്കു മുമ്പ് 2020 നെ നാം വരവേറ്റത്. എന്നാല്‍ മാസം മുന്നോട്ടു പോയപ്പോള്‍ ഒരു ചോദ്യം ഒറ്റക്കെട്ടായി ഉയര്‍ന്നു.. ഈ 2020 ല്‍ നിന്ന് എങ്ങനെ പുറത്തുകടക്കും? കോവിഡ് മഹാമാരി എല്ലാം കവര്‍ന്നു.. വിമാനങ്ങളുടെ ചിറകടി നിലച്ചു, ഓഫീസുകളും കടകളും നിശ്ചലമായി. ലോകം വീടുകളിലേക്ക് ഒതുങ്ങി. എല്ലാ പരിപാടികളും നീട്ടിവെച്ചു..അതല്ലെങ്കില്‍ റദ്ദാക്കേണ്ടി വന്നു..
ഏറ്റവും ഒടുവില്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് പ്രതീക്ഷകളേകി യുഎഇയിയുടെ മണ്ണില്‍ ഐപിഎല്‍ ആരവം മുഴങ്ങി.
Bio on point. @rajasthanroyals 🖖🏻 pic.twitter.com/FJOan7IGdb
— Trendulkar (@Trendulkar) September 28, 2020
ഐപിഎല്ലിനിടെ രാജസ്ഥാന് റോയല്‍സിന്റെ രാഹുല്‍ തിവാട്ടിയ ഞായറാഴ്ച 'എന്തും സാധ്യമാണ്' എന്ന് തെളിയിച്ചു. കിങ്സ് ഇലവന് പഞ്ചാബിന്റെ 224 ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് റോയല്‍സിന് അവസാന മൂന്ന് ഓവറില്‍ വേണ്ടിയിരുന്നത് 51 റണ്‍സാണ്. കിങ്സ് ഇലവന് വിജയിച്ചു എന്ന് ഉറപ്പിച്ച നിമിഷങ്ങള്‍ എന്നാല്‍ റോയല്‍സിനായി ഒരു റോയല്‍ സര്‍പ്രൈസ് ഒളിച്ചിരിപ്പുണ്ടായിരുന്നു. 18-ാം ഓവറില്‍ ഷെല്‍ഡണ്‍ കോട്രലിനെ 27 കാരനായ ഇടംകൈയ്യന്‍ ബാറ്റ്സ്മാന് അഞ്ച് തവണയാണ് സിക്സര്‍ പറത്തിയത്. ഒരൊറ്റ ഓവറില്‍ 5 സിക്സ്. സ്കോര്‍ബോര്‍ഡില്‍ 12 പന്തില്‍ 21 റണ്‍സ് മാത്രം മതിയെന്ന് തെളിഞ്ഞു. ക്രീസില്‍ എത്തിയപ്പോള്‍ ഒരു സിംഗിള്‍ എടുക്കാന്‍ വിഷമിച്ച തിവാട്ടിയ ആണ് വിജയം വീണ്ടും രാജസ്ഥാനിലേക്ക് കൊണ്ടുവന്നത് എന്നത് സര്‍പ്രൈസായിരുന്നു. തിവാട്ടിയയുടെ ഇന്നിങ്സിനു ശേഷമാണ് വിജയത്തിനു പിന്നാലെ രാജസ്ഥാന് റോയല്‍സ് ട്വിറ്റര്‍ അക്കൗണ്ഡടിലെ ബയോ.. മാറ്റിയത്.. 2020 പ്രതീക്ഷിക്കുന്നു ഒരു 'രാഹുല്‍ തിവാട്ടിയയെ'... ഹരിയാനക്കാരനായ തിവാട്ടിയ 2013 ലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 2014 ലാണ് രാജസ്ഥാന് റോയല്‍സിനൊപ്പം ചേര്‍ന്നത്. തുടര്‍ന്ന് ഡല്‍ഹിയില്‍ എത്തിയ തിവാട്ടിയയെ വീണ്ടും രാജസ്ഥാന് റോയല്‍സ് തിരികെ എത്തിക്കുകയായിരുന്നു.




