
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കോണ്ടാക്ട് ട്രേസിങ്ങ് ആരംഭിച്ച് വൈറ്റ്ഹൗസ്. കോണ്ടാക്ട് ട്രേസിംഗ് നടക്കുകയാണെന്നും ഇതേതുടര്‍ന്ന് അറിയിപ്പുകളും നിര്‍ദേശങ്ങളും നല്‍കുമെന്നും ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ജഡ് ഡിയര്‍ വ്യക്തമാക്കി.
ഈയൊരാഴ്ചയില്‍ തന്നെ നിരവധി പേരുമായാണ് ട്രംപ് കൂടിക്കാഴ്ച നടത്തിയത്. അടുത്ത അനുയായിയായ ഹോപ് ഹിക്ക്സിന് കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചതിനു പിന്നാലെയും ട്രംപ് ന്യൂജേഴ്സിയിലെ ഒരു ധനസമാഹരണത്തിന് പോയിരുന്നു.
അതേസമയം ട്രംപിന്റെയും മെലാനിയയുടെയും 14 കാരനായ മകന് ബാരണ്‍ ട്രംപിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്.ബാരണിന്റെ പരിശോധനാഫലം നെഗറ്റീവാണെന്നും ബാരണിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതകയും മെലാനിയ ട്രംപിന്റെ വക്താവ് സ്റ്റെഫാനി ഗ്രിഷാം വ്യക്തമാക്കി.






