
ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നലെ കളിക്കളത്തില്‍ ഇറങ്ങിയപ്പോള്‍ ഏവരുടെയും പ്രതീക്ഷ ധോണി ആയിരുന്നു.എക്കാലത്തും മികച്ച നായകനും മധ്യനിര ബാറ്റ്സ്മാനുമായ ധോണി ഇന്നലെയും നിരാശനാക്കി. മാത്രമല്ല സണ്‍ റൈസേഴ്സ് ഹൈദരാബാദിന് എതിരെയുള്ള മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ അതീവ ക്ഷീണിതനായിട്ടാണ് ധോണിയെ കാണാനായത്. ബാറ്റിംഗില്‍ ഔട്ട് ആയില്ലെങ്കിലും റണ്‍സ് കണ്ടെത്താന്‍ താളം കണ്ടെത്താനാവാത്ത ധോണി ഏവരെയും നിരാശരാക്കി.
റണ്‍ നേടനായി ഞൊടിയിണയില്‍ സിങ്കിള്‍ ഓടി എടുക്കുന്ന ധോണി ഇന്നലെ നിരാശനാക്കി. ഓരോ റണ്‍സും ഓടി എടുത്തതിന് ശേഷം ധോണി വിശ്രമിക്കുകയായിരുന്നു. വലിയ ക്ഷീണിതനായിട്ടാണ് ധോണിയെ കണ്ടത്. ഇത് ആരാധകരെ വലിയ തോതില്‍ നിരാശപ്പെടുത്തി. എന്നാല്‍ ധോണി പിന്മാറാന് തയ്യാറായില്ല. ശരീരത്തിന്റെ അവശതകള്‍ പരിഗണിക്കാതെയാണ് അവസാന ഓവറുകളില്‍ ധോണി ഓരോ റണ്‍സും ഓടിയെടുത്തതെന്ന് വ്യക്തം.
ഇന്നലെ മത്സരത്തിനിടെ 18-ാം ഓവറില്‍ ധോണി വിശ്രമിക്കുകയായിരുന്നു. മാത്രമല്ല ആരോദ്യ വിദഗ്ഘര്‍ അദ്ദേഹത്തെ പരിശോധിക്കുകയും ചെയ്തു. ദുബായിലെ കനത്ത ചൂടാണ് ധോണിയെ ഇത്രയേറെ തളര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൂട് സഹിക്കാന്‍ വയ്യാതെ ബാറ്റിങ്ങിനിടെ ധോണി പലപ്പോഴും വെള്ളം ആവശ്യപ്പെട്ടിരുന്നു. ധോണി ഫിറ്റ് അല്ലെന്ന് മത്സരം കണ്ടവര്‍ക്ക് തോന്നിയിരിക്കണം.
തോല്‍വിയില്‍ ബൗളര്‍മാരെയും ഫീല്‍ഡിംഗ് പിഴവുകളെയും പഴിച്ച ധോണി തനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും മത്സര ശേഷം ധോണി പ്രതികരിച്ചു. ഫീല്‍ഡിലെ പിഴവുകളും നിര്‍ണായക സമയത്തെ നോബോളും തോല്‍വിക്ക് കാരണമെന്നാണ് ധോണി പറയുന്നത്.



