
കുവൈറ്റ് : രാജ്യത്ത് ജനസംഖ്യ ക്രമീകരണത്തിനുള്ള നടപടികൾ ആരംഭിക്കുന്നു. ഇതിനുള്ള ക്രമീകരണത്തിനായി ഈ മാസം 14 നു പ്രത്യേക യോഗം ചേരും.
രാജ്യത്ത് വിദേശികളും സ്വദേശികളും തമ്മിൽ നിലനിൽക്കുന്ന അന്തരം കുറക്കുന്നതിന് മാനവശേഷി സമിതിയും സാമൂഹ്യക്ഷേമമന്ത്രാലയവും ചേർന്ന് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അടുത്ത 5 വർഷമാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ നടക്കുക.
രാജ്യത്തെ വിദേശി അനുപാതം കുറക്കാനുള്ള സുപ്രധാനമായ പത്തു വ്യവസ്ഥകൾ ഉൾപ്പെടുന്ന നിയമ നിർദേശം കഴിഞ്ഞ മാസം കുവൈത്ത് പാർലമെൻറിലെ മാനവവിഭവശേഷി അംഗീകരിച്ചിരുന്നു . ഒക്ടോബർ ആദ്യവാരത്തിൽ നടക്കേണ്ടിയിരുന്ന യോഗം ശൈഖ് സബാഹ് അൽ അഹ്മദ് അസ്സബാഹിന്റെ നിര്യാണ പശ്ചാത്തലത്തിലാണ് മാറ്റിയത്.
പരമാവധി ആവശ്യമുള്ള വിദേശ തൊഴിലാളികളുടെ എണ്ണം, ഓരോ രാജ്യത്തുനിന്നുമുള്ള പ്രവാസികളുടെ പരമാവധി എണ്ണം എന്നിവ നിർണയിക്കാനുള്ള അധികാരം മന്ത്രിസഭക്കു നൽകുന്നതാണ് നിർദിഷ്ട നിയമം.







Comments