
ദുബായ്: ഔട്ട് വിളിച്ച തേഡ് അംപയറേയും ചോദ്യം ചെയ്ത കിങ്സ് ഇലവന് പഞ്ചാബിന്റെ അഫ്ഗാന് താരം മുജീബുര്‍ റഹ്മാന്. ക്രിക്കറ്റ് കളത്തില്‍ അവസാന വാക്കായ തേഡ് അംപയറുടെ വിധിയാണ് മുജീബ് ഡിആര്‍എസിന് വിട്ടത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്- കിങ്സ് ഇലവന് പഞ്ചാബ് മത്സരത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ക്ക് ദുബായ് സാക്ഷ്യം വഹിച്ചത്.
ഫീല്‍ഡ് അംപയറുടെ തീരുമാനം ശരിയാണോ എന്ന് ഉറപ്പിക്കാന്‍ താരങ്ങള്‍ക്കും ടീമിനുമുള്ള അവകാശമാണ് ഡിആര്‍എസ് അഥവ ഡിസിഷന്‍ റിവ്യൂ സിസ്റ്റം. ഇത്തരത്തില്‍ തേഡ് അംപയറുടെ തീരുമാനത്തിനെതിരെയാണ് മുജീബുര്‍ വീണ്ടും ഡിാര്എസ് ആവശ്യപ്പെട്ടത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് നി്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടിയിരുന്നു. 202 റണ്‍സ് വിജയലഷ്യവുമായിറങ്ങിയ പഞ്ചാബിന്റെ 14-ാം ഓവറിലാണ് നാടകീയ രംഗങ്ങള്‍. ഖലീല്‍ അഹമ്മദിന്റെ യോര്‍ക്കര്‍ ലെങ്ത് ബോളില്‍ ബാറ്റുവെയ്ക്കാനുള്ള മുജീബിന്റെ ശ്രമം പാളുകയായിരുന്നു. പന്ത് വിക്കറ്റ് കീപ്പറുടെ കൈയില്‍. പന്ത് പിടിച്ചെടുത്ത ബെയര്‍സ്റ്റോ അപ്പീല്‍ ചെയ്തു. എന്നാല്‍ അംപയര്‍ ഔട്ട് അനുവദിച്ചില്ല.എന്നാല്‍ പന്ത് കീപ്പറുടെ കൈകളിലെത്തും മുമ്പ് നിലത്ത് തൊട്ടിരുന്നോ എന്ന് ഉറപ്പാക്കാന്‍ തീരുമാനം തേഡ് അംപയറിന് വിട്ടു. ഇതോടെ തേഡ് അംപയര്‍ ഔട്ട് വിളിച്ചു. മുജീബ് തിരികെ പവലിയനിലേക്ക് നടന്നു. പവലിയനിലേയ്ക്കുള്ള വഴിമധ്യേയാണ് താരം തിരികെയെത്തി ഡിആര്‍എസ് ആവശ്യപ്പെട്ട് സിഗനല്‍ നല്‍കിയത്.ഇതോടെ എല്ലാവരും ആശയക്കുഴപ്പത്തിലായെങ്കിലും അംപയര്‍മാര്‍ ഡിആര്‍എസ് അനുവദിച്ചു. വീണ്ടും പരിശോധിച്ചെങ്കിലും ഔട്ട് ആണെന്ന് വ്യക്തമായതോടെ താരം പവലിയനിലേക്ക് തന്നെ മടങ്ങി.
DRS on THIRD UMPIRE DECISION 😃 pic.twitter.com/XRLbTbvp8Q
— middle stump (@middlestump4) October 8, 2020



