
ലഖ്നൗ: ഉത്തര്പ്രദേശില് ക്ഷേത്രത്തിന്റെ ഭൂമി തട്ടിയെടുക്കാന് ഭൂമാഫിയ നടത്തിയ ശ്രമം തടഞ്ഞ പൂജാരിക്ക് നേരെ ആക്രമണം. ലഖ്നൗവില് നിന്നും 117 കിലോമീറ്റര് അകലെ ഗോണ്ടയിലെ രാം ജാനകി ക്ഷേത്രത്തിലെ പൂജാരി സമ്രത ദാസിനാണ് ഇന്നലെ രാത്രി ക്ഷേത്ര പരിസരത്ത് വച്ച് വെടിയേറ്റത്. ക്ഷേത്രത്തിന് മനോരമ നദിതീരത്തുള്ള ഭൂമി തട്ടിയെടുക്കാന് ശ്രമിക്കുന്ന സംഘമാണ് ആക്രമിച്ചത്. വന്വിലയുള്ള ഭൂമിയാണിത്.
ഗോണ്ടയിലെ ആശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ട പൂജാരിയുടെ നില ഗുരുതരമാണ്. അദ്ദേഹത്തെ ലഖ്നൗവരിലേക്ക് മാറ്റുമെന്ന് അധികൃതര് വ്യക്തമാക്കി. ഭൂമാഫിയ ഭൂമി തട്ടിയെടുക്കാന് ശ്രമിച്ചതുമായി ബന്ധപ്പെട്ട് നിരവധി കേസുകള് കീഴ്കോടതിയിലുണ്ട്.
കഴിഞ്ഞ ദിവസം രാജസ്ഥാനില് ക്ഷേത്ര ഭൂമി തട്ടിയെടുക്കാന് ശ്രമിച്ച ഭൂ മാഫിയയെ തടഞ്ഞതിന് പൂജാരിയെ തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു. വീട്ടുകാരുടെ പ്രതിഷേധത്തിനൊടുവില് ഇന്നലെയാണ് മൃതദേഹം സംസ്കരിച്ചത്.







Comments