
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസത്തെ കിങ്സ് ഇലവന് പഞ്ചാബ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിലെ അവസാന പന്തിലെ ഒരു വളഞ്ഞ ഓട്ടമാണ ചര്‍ച്ചയായത്. മത്സരത്തില്‍ അവസാന പന്തില്‍ ഡബിളിനായി ഓടിയപ്പോഴാണ് ക്രിസ് ജോര്‍ദാന്‍ വളഞ്ഞ വഴി തിരഞ്ഞെടുത്തത്. തുടര്‍ന്ന് മത്സരം ടൈയില്‍ അവസാനിക്കുകയും വിജയികളെ തിരഞ്ഞെടുക്കാന്‍ രണ്ട് സൂപ്പര്‍ ഓവറുകള്‍ വേണ്ടിവരികയും ചെയ്തു.
വളഞ്ഞ വഴി ഓടിയ ജോര്‍ദ്ദാന്‍ റണ്ണൗട്ടാകുകയായിരുന്നു. നേരെ ഓടിയാല്‍ 17 മീറ്റര്‍ മാത്രമുള്ള പിച്ചിലാണ് വളഞ്ഞ വഴി 22 മീറ്റര്‍ ഓടിയത്.
പിന്നാലെ ഒത്തുകളി ആരോപണം വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഒടുവില്‍ അതിനു വിശദീകരണവുമായി താരം തന്നെ രംഗത്തെത്തി. രണ്ടാം റണ്ണിനായി ഓടുമ്പോള്‍ കാല് വഴുതിയതിനെ തുടര്‍ന്നാണ് നേരെ ഓടാന്‍ കഴിയാതെ പോയതെന്നാണ് ജോര്‍ദാന്‍ നല്കുന്ന വിശദീകരണം.പുറത്ത് നിന്ന് നോക്കുമ്പോള്‍ അന്ന് ഓടിയത് വിഡ്ഢിത്തമായി തോന്നും. പക്ഷെ തിരിഞ്ഞോടുന്ന സമയത്ത് എന്റെ കാല് വഴുതി പോയി എന്നതാണ് സത്യം. നേരെ ഓടിയിരുന്നുവെങ്കില് ചിലപ്പോള്‍ വീണഒുപോകുമായിരുന്നു. ജോര്‍ദാന്‍ വിശദീകരിച്ചു.




