
ന്യൂഡല്‍ഹി : ഐപിഎല്‍ ഈ സീണില്‍ ഏറ്റവും മോശം ടീമം ഏതെന്ന് ചോദിച്ചാല്‍ മറുപടി ചെന്നൈ എന്നായിരിക്കും. കളിച്ച മിഖ്യ കളികളിലും ചെന്നൈ പരാജയം ഏറ്റ് വാങ്ങിയിരുന്നു. ഐപിഎല്‍ തുടങ്ങിയതിന് ശേഷം ഒരുപക്ഷെ ആദ്യമായിട്ടായിരിക്കാം ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്. തോല്‍വികള്‍ ഏറ്റ് വാങ്ങിയപ്പോള്‍ ചെന്നൈ നായകന് എം എസ് ധോണിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. എങ്കിലും അടുത്ത സീസണിലും ധോണി മത്സരിക്കുമന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ഇപ്പോള്‍ ധോണിയുടെ ഭാവിയെ കുറിച്ച് വിലയിരുത്തുകയാണ് മുന്‍സഹതാരം ഗൗതം ഗംഭീര്‍.'സിഎസ്കെ സിഎസ്കെയായി നിലനില്‍ക്കാനുള്ള കാരണം ഉടമകള്‍ക്കും നായകനും ഇടയിലുള്ള വിശ്വാസമാണ് എന്ന് വീണ്ടും പറയുന്നു. ധോണിക്ക് എല്ലാ സ്വാതന്ത്ര്യവും അവര്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ അടുത്ത സീസണിലും ധോണി ചെന്നൈയെ നയിച്ചാല്‍ അത്ഭുതപ്പെടാനാവില്ല. ധോണി ചെന്നൈക്കായി ചെയ്ത സംഭാവനകള്‍ വിലമതിക്കാനാവില്ല. ഫ്രാഞ്ചൈസി ധോണിയെ പരിഗണിക്കുന്നതും ബഹുമാനിക്കുന്നതും വിസ്മയകരമാണ്' എന്നും ഗംഭീര്‍ ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയോട് പറഞ്ഞു.
ഐപിഎല്‍ 2021ലും ധോണി ചെന്നൈയെ നയിക്കുമെന്ന് ടീം സിഇഒ കാശി വിശ്വനാഥന് നേരത്തെ ടൈംസ് ഓഫ് ഇന്ത്യയോട് സ്ഥിരീകരിച്ചിരുന്നു. 'ധോണി അടുത്ത സീസണിലും ടീമിനെ നയിക്കുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഐപിഎല്ലില്‍ ഞങ്ങള്‍ക്കായി മൂന്ന് കിരീടങ്ങള്‍ നേടിയ നായകനാണയാള്‍. ആദ്യമായാണ് ടീം പ്ലേ ഓഫിന് യോഗ്യത നേടാതിരിക്കുന്നത്. അതിനര്‍ഥം ടീമിനെ ഉടച്ചുവാര്‍ക്കണം എന്നല്ല' എന്നും കാശി വിശ്വനാഥന് അന്ന് വ്യക്തമാക്കി.


