
കൊച്ചി: കൊച്ചിയില്‍ നടന്ന കള്ളപ്പണ ഇടപാടില്‍ പി.ടി തോമസ് എം.എല്‍.എയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളിലാണ് അന്വേഷണം. പ്രാഥമികാന്വേഷണത്തിനാണ് ഉത്തരവ്.
ഇടപ്പള്ളിയില്‍ പി.ടി തോമസ് ഇടനില നിന്നുകൊണ്ട് സ്ഥലം കൈമാറുന്നതിനുള്ള ഇടപാട് വിവാദമായിരുന്നു. ഈ സ്ഥല ഇടപാടിനായി കൊണ്ടുവന്ന കള്ളപ്പണം ആദായ നികുതി വകുപ്പ് പിടിച്ചെടുത്തതും എം.എല്‍.എ സ്ഥലത്ത് നിന്ന് രക്ഷപെട്ടതും വാര്‍ത്തയായിരുന്നു.
കള്ളപ്പണ ഇടപാടില്‍ പി.ടി തോമസ് എം.എല്‍.എയുടെ പങ്കാളിത്തം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് വിവിധ പരാതികള്‍ ലഭിച്ചിരുന്നു. ഈ പരാതികള്‍ പരിഗണിച്ചാണ് എം.എല്‍.എയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എം.എല്‍.എയ്ക്കെതിരായ പ്രാഥമികാന്വേഷണത്തിന് സ്പീക്കറും അനുമതി നല്‍കിയിരുന്നു.
ഇടപ്പള്ളി അഞ്ചുമനയിലെ കണ്ണായ സ്ഥലത്തെ ഭൂമിയാണ് എം.എല്‍.എ ഇടനില നിന്ന് മറ്റൊരാള്‍ക്ക് വില്ക്കാന് ശ്രമിച്ചത്. എം.എല്‍.എയുടെ മുന്‍ ഡ്രൈവര്‍ കുടി ഉള്‍പ്പെട്ടതാണ് വിവാദ ഇടപാട്.







Comments