
മുംബൈ: എതിരേ ശബ്ദിക്കുന്ന തൊണ്ടകളെ അടിച്ചമര്‍ത്താന്‍ എത്ര ശ്രമിച്ചാലും ശബ്ദങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റു കൊണ്ടിരിക്കുമെന്ന് വിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണാ റാണത്ത്. റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ രാവിലെ മഹാരാഷ്ട്രാ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിമര്‍ശനവുമായി കങ്കണ എത്തിയത്. എത്ര തൊണ്ടകളെ അടിച്ചമര്‍ത്താന്‍ കഴിയുമെന്ന് ശിവസേനയോടും സോണിയാഗാന്ധിയോടും കങ്കണ ചോദിച്ചു.
അറസ്റ്റിനെതിരേ ബിജെപി നേതാക്കളുടെ പ്രതികരണം വന്നതിന് പിന്നാലെയാണ് കങ്കണയും വിമര്‍ശനവുമായി എത്തിയത്. ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് അറസ്റ്റെന്ന് താരം കുറിച്ചു. 'മഹാരാഷ്ട്ര സര്‍ക്കാരിനോട് ഒരുകാര്യം ചോദിക്കാനുണ്ട്. ഇന്ന് നിങ്ങള്‍ അര്‍ണാബിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി. അയാളെ തല്ലിച്ചതച്ചു, തലമുടിയില്‍ വലിച്ച് വണ്ടിയിലേക്ക് കയറ്റി. എത്ര വീടുകള്‍ ഇതുപോലെ തകര്‍ക്കും നിങ്ങള്‍? ശബ്ദമുയര്‍ത്തുന്ന എത്ര തൊണ്ടകളെ അറുത്തുമാറ്റും. എത്ര പേരുടെ ശബ്ദങ്ങളെ നിങ്ങള്‍ അടിച്ചമര്‍ത്തും? സോണിയ സേന പറയു, എത്ര വായ മൂടിക്കെട്ടും നിങ്ങള്‍? ഈ ശബ്ദങ്ങളെല്ലാം ഉയര്‍ത്തെഴുന്നേല്‍ക്കും. ഞങ്ങള്‍ക്ക് മുമ്പ് നിരവധി പേര് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ രക്തസാക്ഷികളായിട്ടുണ്ട്. നിങ്ങള്‍ ഞങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിച്ചാലും ഇനിയും ശബ്ദങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കും' കങ്കണ ട്വീറ്റ് ചെയ്തു.
അതേസമയം അര്‍ണാബിന് എതിരെ ബുധനാഴ്ച രാവിലെ 8 മണിയോടെയാണ് അറസ്റ്റ്് ഉണ്ടായത്. ഒരു ആര്‍ക്കിടെക്റ്റ് ആത്മഹത്യ ചെയ്ത 2018 ലെ കേസില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അര്‍ണാബ് നിസഹകരിച്ചു. ഇതേ തുടര്‍ന്നാണ് അറസ്റ്റ് ചെയ്യേണ്ടി വന്നതെന്ന് മുംബൈ പോലീസ് പറയുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ആണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്ന് കേസെടുത്തെങ്കിലും അലിഭാഗ് പൊലീസ് സംഭവത്തില്‍ വേണ്ട അന്വേഷണം നടത്തിയില്ലെന്ന് കാട്ടി അന്‍വായ് നായികിന്റെ ബന്്ധുക്കള് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അര്‍ണാബ് ഗോസ്വാമിയ്ക്കും ഫിറോസ് ഷെയ്ഖ്, നിതീഷ് സാര്‍ധ എന്നിവര്‍ക്കും എതിരേ ആയിരുന്നു ആത്മഹത്യാകുറിപ്പ്. തന്റെ കയ്യില്‍ നിന്ന് ഇവര്‍ 5.4 കോടി രൂപ വാങ്ങിയിരുന്നുവെന്ന് അന്‍വായ് നായിക് എഴുതിയിരുന്നു. സ്റ്റുഡിയോ ഡിസൈന്‍ ചെയ്ത വകയില്‍ അര്‍ണാബ് ഗോസ്വാമി നല്‍കാനുള്ള 83 ലക്ഷം രൂപ അന്‍വായ് നായികിന് നല്‍കാനുണ്ടെന്ന റിപ്പോര്‍ട്ടുകളും നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ പണമെല്ലാം കൊടുത്തു തീര്‍ത്തെന്നും ബാക്കി ചെയ്യാനുള്ള പണി ചെയ്യാത്തതിനാലാണ് ബാക്കി തുക നല്‍കാതിരുന്നതെന്നുമാണ് ചാനല്‍ പ്രതികരിച്ചിരിക്കുന്നത്. അതേസമയം സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മഹാരാഷ്ട്രാ സര്‍ക്കാരുമായി യുദ്ധം നടത്തുന്ന അര്‍ണബിനെതിരേ വേറെയും കേസുകളുണ്ട്.
സോണിയ ഗാന്ധിയ്ക്കും അതിഥി തൊഴിലാളികള്‍ക്കുമെതിരായ വിദ്വേഷ പരാമര്‍ശം നടത്തിയതിനും റേറ്റിങില്‍ കൃത്രിമത്വം കാണിക്കാന്‍ ശ്രമം നടത്തിയെന്നും രണ്ടു കേസുകള്‍ അര്‍ണബിനെതിരേ നിലവിലുണ്ട്. ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാര്‍ക്ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ ചെന്ന് റിപ്പബ്ലിക് ടി.വി കാണാന്‍ ആളുകള്‍ക്ക് മാസം 400 രൂപ വീതം വാഗ്ദാനം ചെയ്തതായിട്ടാണ് മുംബൈ പോലീസ് കണ്ടെത്തിയിരിക്കുന്നത്. അറസ്റ്റിനെതിരേ ബിജെപി നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. ജനാധിപത്യത്തിന് നേരെയുള്ള കടന്നുകയറ്റാം മാധ്യമസ്വാതന്ത്ര്യം കശാപ്പ് ചെയ്യപ്പെടുന്നു എന്നെല്ലാമാണ് ബിജെപി മന്ത്രിമാരുടെ ആരോപണം.






