
മലപ്പുറം: മുറുകാത്ത കുരുക്ക് മുറുക്കി വെറുതെ സമയം കളയണ്ടെന്ന മുഖവുരയോടെ മന്ത്രി കെ.ടി. ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തി മൊഴിയെടുക്കാന്‍ കസ്റ്റംസ് വിളിച്ചതുകൊണ്ട് ഔദ്യോഗികമായി തന്നെ ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തിയെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ ജലീല്‍ വ്യക്തമാക്കി.
ആയിരം ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും സ്വര്‍ണ്ണക്കള്ളക്കടത്തിലോ, ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ, നാട്ടുകാരെ പറ്റിച്ച് ഷെയര്‍ സ്വരൂപിച്ച് തുടങ്ങിയ ബിസിനസ് പൊളിഞ്ഞ കേസിലോ, അവിഹിത സ്വത്ത് സമ്പാദനം നടത്തിയതിന്റെ പേരിലോ , പത്തുപൈസ ശെകക്കൂലി വാങ്ങിയെന്ന ആരോപണത്തിലോ എനിക്കെതിരെ സൂക്ഷ്മാണൂ വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാന്‍ കഴിയില്ലെന്നും പോസ്റ്റില്‍ ജലീല്‍ വീണ്ടും ആവര്‍ത്തിച്ചു. എന്നാല്‍ പോസ്റ്റ് പിന്നീട് അപ്രത്യക്ഷമായി.






