
തന്നോട് വിശ്വാസ വഞ്ചന കാട്ടിയ ഒരു മലയാളി സംവിധായകനെ തല്ലയിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി നടി വിചിത്ര. തമിഴ് സിനിമയില്‍ ഗ്ലാമർ വേഷങ്ങളിൽ നിറഞ്ഞുനിന്ന താരമായിരുന്നു ഇവർ. ഏഴാമിടം, ഗന്ധർവരാത്രി തുടങ്ങിയ മലയാള സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന ദുരുനുഭവത്തെക്കുറിച്ച് ഇവർ തുറന്ന് പറഞ്ഞത്.
വിചിത്രയുടെ വാക്കുകൾ ഇങ്ങനെ
എനിക്കൊരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഷക്കീല ആ സമയം സിനിമയില്‍ നിറഞ്ഞ് നില്ക്കുന്ന സമയമായിരുന്നു. അതുകൊണ്ട് തന്നെ താന്‍ സിനിമ ചെയ്താല്‍ വിജയിക്കുമോ എന്ന് സംശയമായിരുന്നു. സംവിധായകനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ മമ്മൂട്ടിയെ വച്ച് സിനിമ സംവിധാനം ചെയ്ത വ്യക്തിയാണ് താനെന്നായിരുന്നു അയാള്‍ പറഞ്ഞത്. പരീക്ഷപോലും വേണ്ടാന്ന് വെച്ചാണ് അന്ന് ആ സിനിമ ചെയ്തത്. സിനിമയിൽ എന്നെ വളരെ മാന്യമായി മാത്രമേ ചിത്രീകരിക്കൂവെന്നും അയാൾ പറഞ്ഞു.
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അയാൾ എന്നെ വീണ്ടും വിളിച്ചു. ചില രംഗങ്ങൾ ചിത്രീകരിക്കാൻ ബാക്കിയുണ്ടെന്ന് പറഞ്ഞു. അതൊരു കുളിസീനും ബലാത്സംഗരം ഗവുമായിരുന്നു. അതും മോശമായി ചിത്രീകരിക്കില്ലെന്നായിരുന്നു അയാൾ പറഞ്ഞത് എന്നാൽ ബലാത്സംഗ രംഗമാണ് സിനിമയുടെ പോസ്റ്ററിൽ അച്ചടിച്ചത്. മാത്രവുമല്ല സിനിമയ്ക്ക് എ സർട്ടിഫിക്കറ്റും. എനിക്ക് സങ്കടത്തേക്കാളേറെ ദേഷ്യമാണ് വന്നത്. ഞാൻ വഞ്ചിക്കപ്പെട്ടപോലെ തോന്നി. ദേഷ്യം കനത്തപ്പോൾ ഞാൻ അയാളെ നേരിൽ കാണാൻ ചെന്നു. ആദ്യം അയാളുടെ കരണത്തടിക്കുകയാണ് ചെയ്തത്. ഒരുപാട് ചീത്ത വിളിച്ചാണ് പിന്നീട് ഞാൻ അവിടെ നിന്ന് ഇറങ്ങിപ്പോന്നത്''- വിചിത്ര പറയുന്നു






