
മുംബൈ: ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റിലായ റിപ്പബ്ലിക് ചാനല്‍ ഉടമയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം. ഇടക്കാല ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് തെറ്റെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. 50,000 രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു.
അര്‍ണബിനേയും മറ്റ് രണ്ട് പ്രതികളെയും ഉടന്‍ വിട്ടയയ്ക്കാന് സുപ്രീംകോടതി ഉത്തരവിട്ടു.
റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യഹര്‍ജി ബോംബൈ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് അര്‍ണബ് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ബോംബൈ ഹൈക്കോടതിയെ വിമര്‍ശിച്ചത്.
ബോംബൈ ഹൈക്കോടതിക്ക് പുറമെ മഹാരാഷ്ട്ര സര്‍ക്കാരിനേയും കോടതി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ വിരോധമുള്ളവരോട് ഇങ്ങനെ നടപടി സ്വീകരിക്കച്ചാല് സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരുമെന്നും ഹൈക്കോടതി കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.






