ദില്ലി: ഹാഥ്റസ് സംഭവത്തിനിടയിൽ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
ജാമ്യം നൽകാൻ സുപ്രീംകോടതി തന്നെ ഇടപെടണെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയനാണ്സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കാരണം, ഉത്തർപ്രദേശിൽ ജാമ്യാപേക്ഷ നൽകാനുള്ള സാഹചര്യമില്ല.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. സിദ്ദിഖ് കാപ്പനെ കാണാൻ കെ യു ഡബ്ള്യു ജെ പ്രതിനിധികളെയും കുടുംബത്തെയും അനുവദിക്കുക
തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.






