കണ്ണൂര്‍: ബി.ജെ.പിയുടെ പുതിയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ സഹോദരന് എ.പി ഷറഫുദീന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. അബ്ദുള്ളക്കുട്ടിയുടെ നാടായ നാറാത്ത് പഞ്ചായത്തിലെ 17-ാം വാര്‍ഡിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാണ് ഷറഫുദീന്‍. നാറാത്ത് അബ്ദുള്ളക്കുട്ടിയുടെ വീടിന് സമീപം തന്നെയാണ് ഷറഫുദീന്‍ താമസിക്കുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 26നാണ് എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായി നിയമിച്ചത്. കുമ്മനം അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് സി.പി.എമ്മില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തി, അവിടെ നിന്ന് ബി.ജെ.പിയില്‍ എത്തിയ അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കിയതിനെതിരെ ബി.ജെ.പിക്കുള്ളില്‍ തന്നെ ശക്തമായ എതിര്‍പ്പുണ്ട്.
അതേസമയം തന്നെ ഉപാധ്യഷനായി തിരഞ്ഞെടുത്തതിന് പിന്നാലെ കേരളത്തില്‍ ബി.ജെ.പിക്ക് വലിയ പുരോഗതി ഉണ്ടായെന്ന് എ.പി അബ്ദുള്ളക്കുട്ടി അവകാശപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ മുന്നണിപ്പോരാളി ബി.ജെ.പിയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നും അബ്ദുള്ളക്കുട്ടി അവകാശപ്പെട്ടു.






