ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉടന്‍. പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പു യോഗം ചൊവ്വാഴ്ച ദില്ലിയില്‍ ചേരും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മധുസൂദനന് മിസ്ത്രിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുക. എല്ലാ എഐസിസി അംഗങ്ങള്‍ക്കും ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ നല്‍കുന്നതിനെ സംബന്ധിച്ചും തീരുമാനമെടുക്കും.
രാജ്യം തിരഞ്ഞെടുപ്പിനോടടുക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷനെ ഉടന്‍ തിരഞ്ഞെടുക്കുന്നതെന്ന് കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയങ്ങള്‍ ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നേതൃമാറ്റത്തിനുള്ള തീരുമാനവുമായി കോണ്‍ഗ്രസ് മുന്നോട്ടുവന്നത്.

രാജ്യത്ത് ബിജെപിക്കെതിരായ ക്രിയാത്മക പ്രതിപക്ഷമല്ല കോണ്‍ഗ്രസ്, സോണിയാ ഗാന്ധിക്കു വേണ്ടവിധം പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമാണ്. നേതൃമാറ്റത്തെക്കുറിച്ച് ഇനി ചിന്തിക്കേണ്ടത് നേതൃത്വം തന്നെയാണ്. താന്‍ ആവര്‍ത്തിച്ചു പങ്കുവെക്കുന്നത് കോടിക്കണക്കിനുള്ള സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.
നിലവില്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സോണിയ ഗാന്ധി ഡല്‍ഹിയില്‍ നിന്നു ഗോവയിലേക്കു താല്‍ക്കാലികമായി താമസം മാറ്റിയിരിക്കുകയാണ്. ഡല്‍ഹിയില്‍ വായൂ മലിനീകരണം കൂടുതല്‍ ആയതിനാല്‍ ഡോക്ടറുടെ നിര്ദ്ധേശപ്രകാരമാണ് ഡല്‍ഹിയില്‍ നിന്ന് മാറിനില്‍ക്കുന്നതെന്നാണ് സൂചന.

Comments