
സിങ്കപൂര്: ഹിന്ദുക്കള്‍ക്കെതിരെ ഗൂഢാലോചനയും ആക്രമണവും നടത്തിയ ബംഗ്ലദേശ് പൗരനെ സിംഗപ്പൂരില്‍ അറസ്റ്റ് ചെയ്തു. ഭീകര വിരുദ്ധ നിയമ പ്രകാരം സിങ്കപൂര് സെക്യൂരിറ്റി ഏജന്‍സി ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കെട്ടിട നിര്‍മ്മാണ ജോലിക്കായി സിംഗപ്പൂരില്‍ മൂന്ന് വര്‍ഷം മുമ്പ് എത്തിയ ബംഗ്ലദേശി പൗരന് അഹമ്മദ് ഫൈസല്‍ ആണ് പിടിയിലായത്.
തീവ്രവാദ സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പട്ടു എന്ന പേരിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹിന്ദുക്കളെ ആക്രമിക്കാന്‍ തയ്യാറെടുത്ത് ഒരു കത്തി കൂടെ കൊണ്ടു നടക്കുകയായിരുന്നു ഇയാളെന്ന് സിംഗപ്പൂര്‍ പോലീസ് പറയുന്നു. കാശ്മീരില്‍ പോയി ഇസ്ലാമിന്റെ ശത്രുവിനെതിരെ പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യറായിരുന്നു എന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ അന്വേഷണ ഏജന്‍സിയോട് പറഞ്ഞു.
സിറിയയില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘത്തിലേക്ക് അഹമ്മദ് പണം നല്‍കുന്നണ്ട് എന്നും കണ്ടെത്തി. കണ്‍സ്ട്രക്ക്ഷന്‍ ജോലി ചെയ്യാനായി 2017 ലാണ് ഇയാള്‍ സിങ്കപൂരില്‍ എത്തിയത്. 2018 നു ശേഷം ഐസ്ഐസിനു വേണ്ടി പ്രവര്‍ത്തിക്കുകയാണ് എന്നാണ് സംശയിക്കുന്നത്. ഭീകര വിരുദ്ധ നിയമപ്രകാരം ഇതുവരെ സിംഗപ്പൂരില്‍ 37 പേരാണ് അറസ്റ്റിലായത്. 14 പേര് നാട്ടുകാരാണ്. അറസ്റ്റിലായ സിങ്കപൂര് പൗരന്മാരില് 19 നും 60 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ പത്തു പേര് പുരുഷന്മാരും 4 പേര് സ്ത്രീകളുമാണ്. ബാക്കിയുള്ള 23 പേര് വിദേശികളുമാണ്. ഇതുവരെ അറസ്റ്റിലായവരില്‍ ഏറ്റവും കൂടുതല്‍ ബംഗ്ലദേശികളാണ്.
ഫ്രന്‍സ് ഉല്‍പ്പടെയുള്ള രാജ്യങ്ങളില്‍ നടന്ന ഭീകര ആക്രമണത്തിന്റെ ഭാഗമായാണ് സിങ്കപ്പൂരില്‍ ഭീകര വിരുദ്ധ ഏജന്‍സിയുടെ പ്രവര്‍ത്തനം സജീവമായത്. സമൂഹ്യ മാധ്യമങ്ങളില്‍ നല്കുന്ന പോസ്റ്റുകള്‍ മറ്റു രീതികള്‍ ഉപയോഗിച്ചുള്ള വിനിമയ മാര്‍ഗങ്ങള്‍ എന്നിവ ഏജന്‍സി നിരീക്ഷിക്കുന്നുണ്ട്. ഈ മാര്‍ഗങ്ങളില്‍ ഏതെങ്കിലും രീതിയില്‍ രാജ്യത്തിനകത്ത് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയെ മുന്‍നിര്‍ത്തിയാണ് ഭീകര വിരുദ്ധ ഏജന്‍സി സാമുഹ്യ മാധ്യമങ്ങളുമാണ് നിരീക്ഷിക്കുന്നത്.






