
ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില വര്‍ദ്ധിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 62 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിനു വില 651 രൂപയാകും. വില വര്‍ദ്ധന ജൂണ്‍ മുതലാണ് പ്രാബല്യത്തിലെത്തുക.
അഞ്ചുമാസങ്ങള്‍ക്കു ശേഷമാണ് പാചക വാതക വിലയില്‍ വര്‍ദ്ധനവുണ്ടാകുന്നത്. കോവിഡ് നിന്ത്രണത്തില്‍ ഇളവുകള്‍ വന്നുതുടങ്ങിയതോടെ ആഗോള വിപണിയില്‍ വില വര്‍ദ്ധിച്ചതാണ് നിലവില്‍ പാചക വാതകത്തിന്റെ വില ഉയര്‍ത്താന്‍ കാരണമെന്നാണ് കേന്ദ്രം നല്കുന്ന വിശദീകരണം. അസംസ്കൃത എണ്ണ വിലയിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനക്കും കാരണമാകുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ആഞ്ചു മാസമായി ഉപഭോക്താക്കള്‍ക്ക് പാചക വാതക സബ്സിഡി തുക ലഭിക്കുന്നില്ല. വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ സബ്സിഡി നല്കുന്നതു സംബന്ധിച്ചും വ്യക്തത വരുത്തേണ്ടതുണ്ട്.






