തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുര്‍വി ചുഴലിക്കാറ്റിന്റെ പ്രഭാവത്തേത്തുടര്‍ന്ന് തമിഴ്നാട്ടില്‍ മഴ തുടങ്ങി. ചുഴലിക്കാറ്റ് ഇന്നു കന്യാകുമാരി തീരത്തും നാളെ പുലര്‍ച്ചയോടെ കേരളതീരത്തും എത്തുമെന്നാണു കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍. ഇന്നലെ രാത്രി ഒന്‍പതോടെ ബുര്‍വി ശ്രീലങ്കന്‍ തീരം തൊട്ടു.
തമിഴ്നാട്ടിലെ കന്യാകുമാരി ഉള്‍പ്പെടെയുള്ള തെക്കന്‍ജില്ലകളില്‍ ആരംഭിച്ച മഴ തിരുവനന്തപുരം ജില്ലയിലെ മലയോര-തീരമേഖലകളിലേക്കും വ്യാപിച്ചുതുടങ്ങി. ഇവിടങ്ങളില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അതിതീവ്രമഴ പ്രവചിക്കപ്പെട്ട കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കേന്ദ്രജല കമ്മിഷന് വെള്ളപ്പൊക്കമുന്നറിയിപ്പും നല്കി. ഇന്നുമുതല്‍ അഞ്ചുവരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയും കാറ്റുമുണ്ടാകും. മലയോരമേഖലകളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത.
നാളെ പുലര്‍ച്ചെയാകും തിരുവനന്തപുരം ജില്ലയിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുക. ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ നെയ്യാറ്റിന്‍കരയും ഉള്‍പ്പെടുന്നതായാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ആശങ്ക വേണ്ടെന്നും എതു പ്രതിസന്ധിയും അഭിമുഖീകരിക്കാന്‍ പൂര്‍ണസജ്ജമെന്നും സംസ്ഥാനസര്‍ക്കാര്‍. ബുര്‍വി ചുഴലിക്കാറ്റിനെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടു വിശദീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. തെക്കന്‍ജില്ലകളിലെ 48 വില്ലേജുകളില്‍ അതീവജാഗ്രതാനിര്‍ദേശമുണ്ട്. കാറ്റിനു മണിക്കൂറില്‍ 60-70 കിലോമീറ്റര്‍ വേഗമാണു പ്രതീക്ഷിക്കുന്നത്.
റെഡ് അലെര്‍ട്ട്
* ഇന്ന്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.
ഓറഞ്ച് അലെര്‍ട്ട്
* ഇന്ന്: കോട്ടയം, എറണാകുളം, ഇടുക്കി.
* നാളെ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി.
യെലോ അലെര്‍ട്ട്
* ഇന്നും നാളെയും: തൃശൂര്‍, പാലക്കാട്.

Comments