
തിരുവനന്തപുരം : ബുറെവി ചുഴലിക്കാറ്റ് ഇന്നുച്ചയോടെ കേരളത്തിൽ പ്രവേശിക്കും. അതെ സമയം, തിരുവനന്തപുരം–കൊല്ലം അതിർത്തി വഴി കേരളത്തിൽ എത്തുമ്പോഴേക്കും ഇത് വീണ്ടും ദുർബലമാകുമെന്നാണ് സൂചന.
ഇന്നലെ വൈകിട്ടു ലങ്ക കടന്നു മാന്നാർ കടലിടുക്കിലെത്തിയ ചുഴലിക്കാറ്റ് ഇന്നു പുലർച്ചെയാണ് തമിഴ്നാട്ടിലെ തൂത്തുക്കുടി തീരം വഴി കരയിലേക്കു കയറുന്നത്.
കാറ്റിന്റെ വേഗം കുറഞ്ഞു 30 - 40കിലോമീറ്റർ ആയിട്ടാകും കേരളത്തിൽ എത്തുക. തുടർന്ന്, അറബിക്കടലിലേക്കു നീങ്ങും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും
തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടുമാണുള്ളത്.
കാറ്റിന്റെ വേഗത കുറഞ്ഞതോടെ റെഡ് അലേർട്ട് പിൻവലിച്ചു. പൊലീസ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ് തുടങ്ങിയ രക്ഷാസേനകളെയും വിന്യസിച്ചിട്ടുണ്ട്.





