
ഹൈദരാബാദ്: കുടിവെള്ളത്തിലും പാലിലും കലര്‍ന്ന ലോഹാംശമാണ് ആന്ധ്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അജ്ഞാത രോഗത്തിന് കാരണമായതെന്ന് പ്രാഥമിക കണ്ടെത്തല്‍. നിക്കലും ലെഡ്ഡും പോലെയുള്ള ലോഹങ്ങളുടെ സാന്നിദ്ധ്യമാണ് പരിശോധനയില്‍ കണ്ടെത്തിയതെന്നാണ് വിവരം. ശനിയാഴ്ച മുതല്‍ ഏലൂരിലെ നഗര മേഖലയില്‍ അനേകരെ ശരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 600 ലധികം പേരെയാണ് ആുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അപസ്മാരത്തിന് സമാനമായ ലക്ഷണമായിരുന്നു പലര്‍ക്കും. പെട്ടെന്ന് തളര്‍ന്നുവീഴുകയും ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്തു. ശനിയാഴ്ച മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തി ആള്‍ക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ എയിംസിലെ ഡോക്ടര്‍മാര്‍ അടക്കമുള്ള വിദഗ്ദ്ധ സംഘം എത്തി പരിശോധന നടത്തി റിപ്പോര്‍ട്ട് ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് ജഗന് റെഡ്ഡിക്ക് സമര്‍പ്പിച്ചു. പാലിലും വെളളത്തിലും കലര്‍ന്ന ലോഹാംശമാണ് ശാരീരിക അസ്വസ്ഥതകള്‍ക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
അസുഖബാധിതരായ 120 പേര് ഇപ്പോഴും ചികിത്സയിലാണ്. 500 പേര് ശാരീരികമായി സുഖം പ്രാപിച്ചു. കാര്‍ഷീകാവശ്യത്തിന് ഉപയോഗിക്കുന്ന കീടനാശിനിയുടെ അംശമാകാം കാരണമെന്നായിരുന്നു ആദ്യം ഉയര്‍ന്ന സംശയം. തുടര്‍ന്ന് കുടിവെള്ള സാംപിളുകളുകളും രോഗിയുടെ ശരീരത്തില്‍ നിന്നും ശേഖരിച്ച സാമ്പിളുകളിലും കൂടിയ നിലയില്‍ ലോഹാംശം കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിയിലേക്കും സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. അതിന്റെ ഫലം കൂടി വന്ന ശേഷമായിരിക്കും അന്തിമ നിഗമനത്തില്‍ എത്തുക. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച വിദഗ്ദ്ധ സമിതിക്ക് പുറമേ ലോകാരോഗ്യ സംഘടനാ പ്രതിനിധികളും ഏലുരുവില്‍ പരിശോധനയ്ക്ക് എത്തിയിരുനന്ു.






