
കൊച്ചി: ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് മാതൃകയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ട്വന്റി20 ടൂര്‍ണമെന്റ് ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളി താരം ശ്രീശാന്ത് മടങ്ങിയെത്തുമെന്ന് കെസിഎ പ്രസിഡന്റ്സ് കപ്പ് ട്വന്റി20 യില്‍ കളിക്കാന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുമതിയില്ലാത്തതിനാല്‍ ടൂര്‍ണമെന്റ് നീട്ടി.
കോവിഡ് പ്രതിസന്ധി മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ അനുമതി നല്‍കാത്തത്. ഈ മസം ആരംഭിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് നീട്ടിവച്ചിരിക്കുകയാണ്. എന്നാല്‍ ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന 7 വര്‍ഷത്തെ വിലക്കിന്റെ കാലവധി സെപ്റ്റംബര്‍ 13 ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കെസിഎ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ ശ്രീശാന്ത് തന്റെ ഔദ്യോഗിക മടങ്ങിവരവ് പ്രഖ്യാപിച്ചിരുന്നു.
ആഭ്യന്തര സീസണിലെ മത്സരങ്ങളുടെ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് കെസിഎ ജനറല്‍ ബോഡി യോഗം സ്വന്തമായി പ്രിമിയര്‍ ലീഗ് തുടങ്ങാന്‍ തീരുമാനിച്ചത്. കേരളത്തിലെ റജിസ്റ്റേഡ് താരങ്ങളെ ആറ് ടീമുകളാക്കി തിരിച്ച് ആലപ്പുഴ എസ്ഡി കോളേജ് കെസിഎ സ്റ്റേഡിയത്തില്‍ മത്സരം നടത്താനായിരുന്നു തീരുമാനം. ശ്രീശാന്തിന്റെ വരവോടെ ലീഗ് കൂടല്‍ ആകര്‍ഷണമാകുമെന്ന് കെസിഎ പ്രസിഡന്റ് സാജന് കെ വര്‍ഗീസ് പറഞ്ഞിരുന്നു. എന്നാല്‍ അനുമതി നല്കാത്തതിനാല് ലീഗ് നീട്ടി വയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.






