
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് മിനിമം സപ്പോര്‍ട്ട് പ്രൈസ്(താങ്ങുവില) ഉറപ്പാക്കാനായില്ലെങ്കില്‍ ഉപമുഖ്യസ്ഥാനം രാജിവെയ്ക്കുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗതാല. ബിജെപിയുടെ സഖ്യകക്ഷി തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയത് ഹരിയാന സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയേക്കും.
ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ താങ്ങുവില സമ്പ്രദായം റദ്ദാക്കില്ലെന്ന കേന്ദ്രത്തിന്റെ രേഖാമൂലമുള്ള ഉറപ്പ് നിരസിക്കുകയും വിവാദമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ഉറച്ചുനില്‍ക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ പരാമര്‍ശം.
കര്‍ഷകര്‍ക്ക് എംഎസ്പി ഉറപ്പാക്കണമെന്ന് നമ്മുടെ പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് തന്നെ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കിയ രേഖാമൂലമുള്ള നിര്‍ദേശങ്ങളില്‍ എംഎസ്പികള്‍ക്കുള്ള വ്യവസ്ഥയും ഉള്‍പ്പെടുന്നു. താന്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം കര്‍ഷകര്‍ക്ക് എംഎസ്പി സുരക്ഷിതമാക്കാന്‍ ഞാന്‍ പ്രവര്‍ത്തിക്കും. വാഗ്ദാനം നിറവേറ്റാന്‍ കഴിയാത്ത ദിവസം ഞാന്‍ എന്റെ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കും.. അദേഹം വ്യക്തമാക്കി.






