തായ്ലൻഡ് : തായ്ലൻഡിലെ മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത് 23 കോടിയിലധികം വില വരുന്ന ആമ്പർഗ്രിസ്. സ്പേം തിമിംഗലങ്ങളുടെ ഛർദ്ദി അഥവാ ആമ്പർഗ്രിസിന്റെ വില അത്രത്തോളം ഉണ്ട്.
ഏകദേശം നൂറു കിലോയോളം ഭാരമുണ്ട് ആമ്പർഗ്രിസിന്. തെക്കൻ തായ്ലൻഡിലെ നാഖോൺ സി തമ്മാരട് കടൽത്തീരത്ത് നിന്നാണ് നർഗിസ് സുവന്നാസാങ് എന്ന മത്സ്യ തൊഴിലാളിക്ക് ഈ നിധി ലഭിച്ചത്.
വീട്ടിലെത്തി സാധനം പരിശോധിച്ചതോടെ ആംബര്ഗ്രിസ്ആണെന്ന് മനസ്സിലായി. സ്പേം തിമിംഗലത്തിന്റെ സ്രവമാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്.
വാർത്ത കണ്ട് ഒരു വ്യവസായി ഇതു വാങ്ങാൻ തന്നെ സമീപിച്ചതായി സുവന്നാസാങ് പറഞ്ഞു. തിമിംഗലം ഛർദിക്കുമ്പോൾ ആദ്യം ദ്രവമായിട്ടാണ് ഇത് കാണപ്പെടുന്നത്. രൂക്ഷമായ ഗന്ധവും അപ്പോൾ ഇതിനുണ്ടാകും. പിന്നീടാണ് ഇതിന് രൂപ മാറ്റം ഉണ്ടാകുന്നത്.

Comments