
തിരുവനന്തപുരം: എല്‍ഡിഎഫിന് ഏറ്റവും മികച്ച വിജയം നേടിത്തന്നതിന് പ്രതിപക്ഷനേതവും യുഡിഎഫ് കണ്‍വീനര്‍ വി മുരളീധരന് എംപിയും ചേര്‍ന്നാണെന്ന് മന്ത്രി എ കെ ബാലന്. ഇവരുടെ സഹായമാണ് ഇത്രയും വലിയ വിജയത്തിലേക്കെത്തിച്ചതെന്നും അവരെ അഭിനന്ദിക്കുകയാണെന്നും അദേഹം പറഞ്ഞു.
രണ്ടു തരത്തില്‍ അവര്‍ സഹായിച്ചു. ഒന്ന് കിഫ്ബി ഇല്ലാതാക്കുമെന്ന് പറഞ്ഞതും രണ്ട് ലൈഫ് മിഷന് അടക്കമുള്ള നാല് മിഷനുകള്‍ ഇല്ലാതാക്കുമെന്ന് പറഞ്ഞതും കൂടാതെ അധികാരത്തില്‍ എത്തിയാല്‍ ജമാഅത്ത ഇസ്ലാമിയെ പങ്ക് ചേര്‍ക്കുമെന്ന് പറഞ്ഞതും കേരള ജനത തിരിച്ചറിഞ്ഞു. ഇതുപോലെയുള്ള മണ്ടത്തരങ്ങള്‍ അവര്‍ രേഖപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ ഒരിക്കലും എല്‍ഡിഎഫിന് ഈ വിജയം ലഭിക്കില്ലായിരുന്നു.






