
ന്യൂഡല്‍ഹി: കേരളത്തിലെ സഭാതര്‍ക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്നും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നും മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന് പിള്ള.
'സഭാതര്‍ക്കത്തിന്റെ എല്ലാ വിശാദാംശങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചു. രണ്ട് സഭാനേതൃത്വങ്ങളും ഉന്നയിച്ച പരാതികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. പരാതിയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നുണ്ടെന്ന് സഭാനേതൃത്വം പറയുന്നു. 80:20 എന്ന രീതിയിലാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇത് വിവേചന പരമാണെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു'. ക്രിസ്മസിന് ശേഷം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരംഭിക്കുമെന്നും അദേഹം പറഞ്ഞു.
പ്രശ്നത്തില്‍ നീതിപൂര്‍വമുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും പ്രധാനമന്ത്രി ഇടപെടുമെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും യാക്കോബായ സഭയുടെ ജോസഫ് മാര്‍ ഗ്രിഗേറിയോസ് പ്രതികരിച്ചു. നിയമങ്ങള്‍ക്കനുസരിച്ചുള്ള ഇടപെടലുകളെ ഓര്‍ത്തഡോക്സ് സഭ സ്വാഗതം ചെയ്യുമെന്ന് ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പ്രതികരിച്ചു.
നിയമത്തെയും സുപ്രീം കോടതിയെയും ഓര്‍ത്തഡോക്സ് സഭ ബഹുമാനിക്കുന്നു. പ്രശ്നങ്ങള്‍ക്ക് ശ്വാശത പരിഹാരം ഉണ്ടാവാനായി നിയമപരമായ എല്ലാ ഇടപെലുകളെയും പിന്തുണയ്ക്കുമെന്നും ബിജു ഉമ്മന്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് ശ്രീധരന്‍പിള്ള സഭാതര്‍ക്കങ്ങളുടെ കാര്യം അറിയിച്ചത്. ഈ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും പി എസ് ശ്രീധരന് പിള്ള കൂടിക്കാഴ്ച നടത്തും.






