ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട സുവേന്ദു അധികാരിയുടെ നിയസഭയില്നിന്നുള്ള രാജി സ്വീകരിക്കാതെ ബംഗാള്‍ നിയമസഭ സ്പീക്കര്‍ ബിമന്‍ ബാനര്‍ജി. രാജി സ്വമനസ്സാലെ ഉള്ളതാണെന്ന് ബോധ്യപ്പെടുത്തുന്നത് വരെ ഇന്ത്യന്‍ ഭരണഘടനയുടെയും പശ്ചിമബംഗാള്‍ നിയമസഭയുടെ നടപടി നിയമക്രമങ്ങളുടെയും വെളിച്ചത്തില്‍ രാജി സ്വീകരിക്കില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
സുവേന്ദു അധികാരി നേരിട്ട് രാജിക്കത്ത് തനിക്ക് കൈമാറിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ അധികാരിയുടെ നിലപാട് അറിുയുന്നതിന് വേണ്ടി തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. ബുധനാഴ്ച പാര്‍ട്ടി അധ്യക്ഷനും ബംഗാള്‍ മുഖ്യമന്ത്രിക്കും രാജി സമര്‍പ്പിച്ചിരുന്നു.
പാര്‍ട്ടി അധ്യക്ഷനും മമതാ ബാനര്‍ജിക്കും നല്കിയ രാജിക്കത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നല്കിയ അവസരങ്ങള്‍ക്ക് നന്ദി പറഞ്ഞിട്ടുണ്ട്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം കിട്ടാത്തവര്‍ പാര്‍ട്ടി വിടുകയാണെന്നാണ് മമത അധികാരി പാര്‍ട്ടി വിട്ടതിനെ കുറിച്ച് പ്രതികരിച്ചത്.

Comments