
ന്യൂഡല്‍ഹി: ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റദ്ധാക്കിയ ഇന്ത്യ-യുകെ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു. ജനുവരി ആറു മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കും. എന്നാല്‍ ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജനുവരി എട്ടു മുിതലായിരിക്കും ആരംഭിക്കുക.
ഇന്ത്യയില്‍ നിന്ന് 15 എണ്ണം യുകെയില്‍ നിന്ന് 15 എണ്ണം ഇങ്ങനെ ഓരോ ആഴ്ചയും 30 സര്വാസുകളാണ് ഉണ്ടാവുക. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരമുള്ള സര്വാസുകള് ജനുവരി 23 വരെ മാത്രമായിരിക്കും. തുടര്‍ന്ന് അവലോകനത്തിന് ശേഷം ഷെഡ്യൂളില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.
ബ്രിട്ടണില്‍ വൈറസിന്റെ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 23 മുതല്‍ ജനുവരി ഏഴ് വരെ ബ്രിട്ടണിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.






