ചെന്നൈ: ശിവഗംഗ എംപി കാര്‍ത്തി ചിദംബരത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മഹേന്ദ്രന്. പിതാവിന്റെ സ്വാധീനത്താല്‍ നേതൃസ്ഥാനത്തെത്തിയ ഒരാള്‍ക്ക് എങ്ങനെ സംസ്ഥാന നേതൃത്വത്തില്‍ കഠിനാധ്വാനം വഴി എത്താമെന്ന കാര്യം മനസ്സിലാകില്ലെന്ന് തമിഴ്നാട് ജനറല്‍ സെക്രട്ടറി മഹേന്ദ്രന് പ്രതികരിച്ചു.
തമിഴ്നാട് കോണ്‍ഗ്രസിന് ജംബോ കമ്മിറ്റികള്‍ പ്രയോജനം ചെയ്യില്ലെന്നും വേണ്ടത് ശക്തമായ ഒരു കമ്മിറ്റിയാണെന്നും കാര്‍ത്തി ചിദംബരം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതാണ് മഹേന്ദ്രനെ പ്രകോപിപ്പിച്ചത്. ശനിയാഴ്ച കെ മഹേന്ദ്രന് ഉള്‍പ്പെടെ 57 പേരെയാണ് ജനറല്‍ സെക്രട്ടറിമാരായി പ്രഖ്യാപിച്ചത്.
വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് പാര്‍ട്ടി പുതിയ ജനറല്‍ സെക്രട്ടറിമാരെ തിരഞ്ഞെടുത്തത്. കഠിനാധ്വാനത്തിലൂടെ നിരവധി യൂത്ത് കോണ്‍ഗ്രസ്, എന്എസ്യുഐ, മഹിള കോണ്‍ഗ്രസ്, എസ്സി വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റിയിലെത്തി. അതൊന്നും അവരുടെ പിതാവ് കാരമമല്ലെന്നും മഹേന്ദ്രന് പറഞ്ഞു. കാര്‍ത്തിയുടെ ട്വീറ്റിന് മറുപടിയായാണ് മഹേന്ദ്രന്റെ പ്രതികരണം.

Comments