
നീതിയുടെ കാലതാമസം അനീതിക്ക് തുല്യമാണ്. തല്‍ക്ഷണ നീതി തികഞ്ഞ നീതിയാണ്. ഇന്ന് നാലു കോടിയുടെ തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകള്‍ രാജ്യത്തെ കോടതികളിലാണ്. ഏകദേശം 62,000 കേസുകള്‍ സുപ്രീം കോടതിയില്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. 51,52,921 കേസുകള്‍ ഹൈക്കോടതികളില്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. 3 കോടി 47 ലക്ഷം തര്‍ക്ക കേസുകള്‍ കീഴ്ക്കോടതി, ജില്ലാ കോടതികളില്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല.
തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകള്‍ നിലവിലെ വേഗതയില്‍ തുടരുകയാണെങ്കില്‍, തര്‍ക്കത്തിലുള്ള എല്ലാ കേസുകളും തീര്‍പ്പാക്കാന്‍ കോടതികള്‍ക്ക് 300 വര്‍ഷമെടുക്കും.
ജുഡീഷ്യല്‍ സംവിധാനം കാലതാമസത്തിന് പ്രധാന കാരണം രാജ്യത്ത് ജഡ്ജിമാരുടെ അഭാവമാണ്. ഇന്ത്യയിലെ ജഡ്ജിമാരുടെ എണ്ണം വളരെ കുറവാണ്. ഓസ്ട്രേലിയയില്‍, ഒരു ദശലക്ഷം ആളുകള്‍ക്ക് 42, കാനഡയില്‍ 75, ബ്രിട്ടനില്‍ 51, യുഎസില്‍ 107എന്നിങ്ങനെയാണ് കണക്ക്. ഇന്ത്യയില്‍ ഒരു ദശലക്ഷം ആളുകള്‍ക്ക് 11 ജഡ്ജിമാര്‍ മാത്രമാണുള്ളത്. 17,900 ജഡ്ജിമാര്‍ കീഴ്ക്കോടതികളില്‍ പ്രവര്‍ത്തിക്കുന്നു.
60 വര്ഷത്തിലേറെയായ 150 കേസുകള്‍ രാജ്യത്ത് ഇപ്പോഴും തീര്‍പ്പുകല്‍പ്പിക്കാതെ നിലനില്ക്കുന്നു എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. 30 വര്‍ഷത്തിലേറെയായി തീര്‍പ്പാകാത്ത കേസുകള്‍ തൊണ്ണൂറായിരമാണ്. വിവിധ കോടതികളില്‍ 28.23 ലക്ഷം കേസുകള്‍ 10 വര്‍ഷത്തിലേറെയും 60 ലക്ഷം കേസുകള്‍ 5 വര്‍ഷത്തിലേറെയുമായി തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല.
കോടതികള്‍ക്ക് നവീകരണം ആവശ്യമാണ്. രാജ്യത്തെ എല്ലാ കോടതികളും കമ്പ്യൂട്ടര്‍വത്കരിക്കണം. എല്ലാ ജഡ്ജിമാര്‍ക്കും ലാപ്ടോപ്പ്, വൈഫൈ, ആധുനിക സാങ്കേതികവിദ്യ എന്നിവ സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള പരിശീലനം നല്‍കണം. കോടതികള്‍ക്ക് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം. ജഡ്ജിമാര്‍ക്കായി ആയിരക്കണക്കിന് തസ്തികകള്‍ രാജ്യത്ത് ഒഴിഞ്ഞുകിടക്കുകയാണ്, അത് പൂരിപ്പിക്കേണ്ടതുണ്ട്.
തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളുടെ കാര്യത്തില്‍ അലഹബാദ് ഹൈക്കോടതി രാജ്യത്ത് ഒന്നാമതാണ്. അലഹബാദ് ഹൈക്കോടതിയില്‍ 7.46 ലക്ഷത്തിലധികം കേസുകള്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ 6.07 ലക്ഷം കേസുകള്‍, മദ്രാസ് ഹൈക്കോടതിയില്‍ 5.7 ലക്ഷം, രാജസ്ഥാന് ഹൈക്കോടതിയില്‍ 5.07 ലക്ഷം കേസുകള്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. സിക്കിം ഹൈക്കോടതിയിലാണ് ഏറ്റവും കുറഞ്ഞ എണ്ണം, 240 കേസുകള്‍ മാത്രമാണ് ശേഷിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ജില്ലാതല കോടതികളിലും കീഴ്ക്കോടതികളിലുമായി 82 ലക്ഷം കേസുകള്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. മഹാരാഷ്ര്ടയില്‍ 42 ലക്ഷം തര്‍ക്ക കേസുകളും ബീഹാറില്‍ 31 ലക്ഷവും കേസുകളുണ്ട്. ഏറ്റവും കുറഞ്ഞത് 681 കേസുകള്‍ ലഡാക്കിലാണ്.
രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ 36,77,089 സിവില്‍ കേസുകളും 14,75,832 ക്രിമിനല്‍ കേസുകളും പരിഗണനയിലുണ്ട്. ഇതിന്റെ വിപരീത കഥ രാജ്യത്തെ കീഴ്ക്കോടതികളിലാണ്. രാജ്യത്തെ വിവിധ ജില്ലാ കോടതികളിലും കീഴ്ക്കോടതികളിലും 25 ദശലക്ഷം ക്രിമിനല്‍ കേസുകളും 94.5 ലക്ഷം സിവില്‍ കേസുകളും നിലവിലുണ്ട്.
കോടതികളുടെ നവീകരണം അടിയന്തരമായി നടപ്പാക്കേണ്ടതാണ്. രാജ്യത്തെ 16845 ജില്ലാ, കീഴ്ക്കോടതികള്‍ കമ്പ്യൂട്ടര്‍വത്കരിക്കപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഒരു കോടി രൂപ വീതം അനുവദിച്ചു.
1500 കോടി രൂപ. ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കേണ്ടത് അത്യാവശ്യമാണ്. നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ജഡ്ജിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഈ ദിശയില്‍ സര്‍ക്കാര്‍ ഗൗരവമായി പ്രവര്‍ത്തിച്ചെങ്കിലേ നീതിനിര്‍വ്വഹണം അതിന്റെ അര്‍ഥത്തില്‍ സാക്ഷാത്കരിക്കാനാകൂ.
പ്രഫ. വിവേക് സിങ്





