ന്യൂഡല്‍ഹി: ഇന്ത്യ-യുകെ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. ലണ്ടനില്‍ നിന്ന് 246 യാത്രക്കരുമായി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി. 16 ദിവസമായി വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിച്ചു. യുകെയില്‍ ജനിതക മാറ്റം വന്ന കോവിഡ് വൈറസിന്റെ വ്യാപനത്തിന്റെ സാചര്യത്തിലായിരുന്നു ഇന്ത്യ യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഡിസംബര്‍ 23നാണ് കേന്ദ്രസര്‍ക്കാര്‍ അതിതീവ്ര വൈറസിന്റെ വ്യാപനത്തെതുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ജനുവരി ആറിന് ഇന്ത്യയില്‍ നിന്ന് യുകെയിലേക്ക് വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചിരുന്നു. ജനുവരി 23 വരെ ആഴ്ചയില്‍ 23 വിമാനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
എന്നാല്‍ ജനുവരി അവസാനം വരെ യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രംഗത്തെത്തിയിരുന്നു.






