
ന്യൂഡല്ഹി: കര്ഷിക നിയമങ്ങളെ സംബന്ധിച്ച് കേന്ദ്ര സര്ക്കാരുമായി ചര്ച്ച തുരാമെന്ന് കര്ഷക സംഘടനകള്. സിംഗുവില് ചേര്ന്ന യോഗത്തിലാണ് കര്ഷക സംഘടനകള് ചര്ച്ചയില് നിന്ന് പിന്മാറേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. കേന്ദ്രവുമായി അടുത്ത ചര്ച്ച ജനുവരി 15ന് നടക്കും. പ്രതിഷേധത്തിന്റെ ഭാഗമായി മകരസംക്രാന്തി ദിനത്തില് ബില്ലുള് കാത്തിക്കും.
എന്നാല് ഹരിയാനയില് മുഖ്യമന്ത്രി മനോഹര്ലാല് ഖട്ടര് കാര്ഷിക നിയമങ്ങളെ അനുകൂലിച്ച് നടത്താനിരുന്ന കിസാന് പഞ്ചായത്ത് കര്ഷകര് നടത്തിയ പ്രതിഷേധത്തെ തുടര്ന്ന് റദ്ദാക്കിയിരുന്നു. മഹാപഞ്ചായത്ത് വേദി പ്രതിഷേധക്കാര് അടിച്ച് തകര്ത്തിരുന്നു.ഇതേ തുടര്ന്നാണ് പരിപാടി റദ്ദാക്കിയത്.
ആക്രമണം നടത്തിയത് കര്ഷകരാണെന്ന് കരുതുന്നില്ലെന്നും കോണ്ഗ്രസും ഇടതു പാര്ട്ടിയുമാണ് ആക്രമണത്തിന് പിന്നിലെന്നും മനോഹര്ലാല് ഖട്ടര് പറഞ്ഞു. രാജ്യതലസ്ഥാനത്ത് കര്ഷകര് നടത്തുന്ന പ്രതിഷേധം കൂടുതല് ശക്തമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ജനുവരി 18 ന് വനിതാ കര്ഷകരെ പങ്കെടുപ്പിച്ച് മഹിളാ കിസാന് ദിനമായി ആചരിക്കാനാണ് തീരുമാനം.







Comments