
കൊച്ചി: കെവിന് വധക്കേസ് പ്രതിക്ക് ജയിലില്‍ വെച്ച് മര്‍ദ്ധനമേറ്റ സംഭവത്തില്‍ തിരുവനന്തപുരം സിറ്റി കമ്മീഷ്ണറോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി. ഒരു മണിക്കൂറിനുള്ളില്‍ ഓണ്‍ലൈനായി ഹാജരാകാനാണ് കോടതി നിര്‍ദ്ധേശിച്ചിരിക്കുന്നത്.
കേസിലെ ഒന്‍പതാം പ്രതി ടിറ്റു ജെ റോമിനാണ് സെന്‍ട്രല്‍ ജയിലിനുള്ളില്‍ വെച്ച് മര്‍ദ്ദനമേറ്റത്. പ്രതിയുടെ പരാതിയെത്തുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി പരിശോധന നടത്താന്‍ തിരുവനന്തപുരം ജില്ലാ ജഡ്ജിയോട് ഹൈക്കോടതി നിര്‍ദ്ധേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നല്കിയ റിപ്പോര്‍ട്ടില്‍ മര്‍ദ്ദനമേറ്റെന്നായിരുന്നു കണ്ടെത്തല്‍. ടിറ്റുവിനെ മര്‍ദ്ദിച്ചത് ജയില്‍ ജീവനക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയിലില്‍ കഴിയുന്ന ടിറ്റുവിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നല്കി ഹേബിയസ് കോര്‍പ്പസ് ഹര്ജിയിലയിരുന്നു കോടതി ഇടപെടല്‍. ജയിലിനുള്ളില്‍ മര്‍ദ്ദനമേറ്റെന്ന ആരോപണം ശരിവെച്ച റിപ്പോര്ട്ടിന്മേലാണ് സിറ്റി കമ്മീഷ്മറോട് ഹാജരാകാന്‍ കോടതി ആവശഅയപ്പെട്ടത്.






