ന്യൂഡല്‍ഹി: പീഡനക്കേസുകളില്‍ നീതി ലഭിക്കാന്‍ വിചാരണ നീണ്ടുപോകുന്ന കാലത്ത് ബലാത്സംഗക്കേസിലെ പ്രതിയെ റെക്കോര്‍ഡ് വേഗത്തില്‍ ശിക്ഷ വിധിച്ച് കോടതി. പോക്സോ കേസിലാണ് റെക്കോര്‍ഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചത്. ഗാസിയബാദില്‍ രണ്ടര വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലാണ് കോടതി വിധി. 29 ദിവസത്തിനുള്ളിലാണ് വിചാരണ പൂര്‍ത്തിയാക്കി കോടതി ശിക്ഷ വിധിച്ചത്.
ഒക്ടോബര്‍ 19നായിരുന്നു രണ്ടരവയസുകാരിയെ ബലാത്സംഗത്തിനിരയാക്കി കവി നഗറിലെ റോഡരികിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. മരിച്ച പെണ്‍കുഞ്ഞിന്റെ പിതാവിന്റെ സുഹൃത്തായിരുന്നു കേസിലെ പ്രതി. പ്രത്യേക പോക്സോ കോടതി ജഡ്ജ് മഹേന്ദ്ര ശ്രീവസ്തവയാണ് ശിക്ഷ വിധിച്ചത്. പത്തോളം സാക്ഷികളെ വിസ്തരിച്ച ശേഷമാണ് കോടതി തീരുമാനത്തിലെത്തിയത്. ഡിസംബര്‍ 29നായിരുന്നു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
വേഗത്തില്‍ വിചാരണ പൂര്ത്തികരച്ച് ശിക്ഷ വിധിക്കുന്നത് ഇത്തരം കേസുകളില്‍ നാഴികകല്ലാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്കര്‍ഷ് വാട്ട്സ് പ്രതികരിച്ചു. ഒക്ടോബര്‍ 19ന് കുട്ടിയെ കാണുന്നില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ചന്ദന്‍ പാണ്ഡെ എന്നയാളെ പോലീസ് ചെയ്തു. ചോദ്യം ചെയ്യലിലുടനീളം തെറ്റായ വിവരങ്ങളാണ് ഇയാള്‍ പോലീസിന് നല്‍കിയത്. കുട്ടിയെ കണാതായി രണ്ടു ദിവസം കഴിഞ്ഞായിരുന്നു. കവി നഗറിലെ റോഡരികിലെ കുറ്റിക്കാട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ചന്ദന്‍ പാണ്ഡ കുറ്റം സമ്മതിക്കുകയായിരുന്നു.






