
തൃശ്ശൂര്‍: കേരളത്തിലും ദേശീയ അജണ്ട പ്രാവര്‍ത്തികമാക്കാനൊരുങ്ങി ബി.ജെ.പി. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ആശയത്തെ കോണ്‍ഗ്രസ് മു കേളമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന ബി.ജെ.പി. ഘടകം. അത് തങ്ങളുടെ കര്‍ത്തവ്യമാണെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലകൃഷ്ണന്. കേരളം ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണാകുകയാണ്. കോണ്‍ഗ്രസ്സ് മുക്ത ഭാരതത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്സ് മുക്ത കേരളവും സാദ്ധ്യമാകണം അതിന്റെ അര്‍ത്ഥം കമ്മൂണിസ്റ്റ് അമുക്ത കേരളമല്ലെന്നും ഗോപാലകൃഷ്ണന് പറയുന്നു.
കോണ്‍ഗ്രസ് മുക്ത ഭാരതത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ് മുക്ത കേരളം. ഇടതുപക്ഷ രാഷ്ട്രീയം ഇല്ലാതാക്കുന്നതു മാത്രമല്ല കേരളത്തിലെ ബി.ജെ.പിയുടെ പ്രഥമ കര്‍ത്തവ്യം. നിലവിലെ സാഹചര്യങ്ങളില്‍ ഇടുപക്ഷമാണ് ബി.ജെ.പി.യുടെ എതിരാളി എന്ന് കരുതപ്പെടാം. പലപ്പോഴും ഇടത് വിരുദ്ധത കോണ്‍ഗ്രസ്സിന് അനുകൂലമായി ഭവിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടു തന്നെയാണ് കേരളത്തില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് താല്‍ക്കാലിക തടസ്സമുണ്ടായതെന്നും ഗോപാലകൃഷ്ണന് പറയുന്നു.
കാലം മാറുകയാണ്, ഇനി കേരളം ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണാകുകയാണ്. ഉഴുത് മറിക്കേണ്ട സമയത്ത് വടവൃക്ഷങ്ങള്‍ പിഴുതെറിയപ്പെടാം. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മുക്ത കേരളവും സാദ്ധ്യമാകണം അതിന്റെ അര്‍ത്ഥം കമ്മൂണിസ്റ്റ് അമുക്ത കേരളമല്ല. രാഷ്ട്രീയമായി കോണ്‍ഗ്രസ്സിനേയും പ്രത്യയശാസ്ത്രപരമായി ഇടതുപക്ഷത്തേയും കീഴ്പ്പടുത്തണം. രണ്ട് പേരേയും രാഷ്ട്രീയമായി ഒരുമിച്ച് കീഴ്പ്പെടുത്താന്‍ കഴിയണമെന്നില്ല. എന്നാല്‍ ഉഴുത് മറിക്കുമ്പോള്‍ വന്‍ മരങ്ങളെ കടപുഴകി എറിയാന്‍ കഴിയും. മൂന്നാം സ്ഥാനക്കാരന് ഒന്നാം സ്ഥാനത്ത് എത്താന്‍ രണ്ടാം സ്ഥാനക്കാരനെ തോല്‍പ്പിച്ചെ മതിയാവൂ എന്നും ഗോപാലകൃഷ്ണന് പറയുന്നു.






